കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷ രജിസ്ട്രേഷൻ, പരീക്ഷാ ടൈം ടേബിള്‍, എം ഫിൽ ഡിസര്‍ട്ടേഷന്‍

By Web Team  |  First Published Jan 20, 2023, 8:20 AM IST

സര്‍വകലാശാലാ പഠനവകുപ്പുകളിലെ 23-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ. സംസ്‌കൃതം, എം.കോം., എം.ബി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 31-ലേക്ക് മാറ്റി. 


പരീക്ഷാ രജിസ്‌ട്രേഷന്‍
ഒന്നാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. യൂണിറ്ററി (2019 മുതല്‍ 22 വരെ പ്രവേശനം) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2016 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴയില്ലാതെ 31 വരെയും പിഴയോടെ ഫെബ്രുവരി രണ്ട് വരെയും രജിസ്റ്റര്‍ ചെയ്യാം.

സര്‍വകലാശാലാ പഠനവകുപ്പിലെ (രണ്ടുവര്‍ഷ) എല്‍.എല്‍.എം. ഒന്ന്, മൂന്ന് സെമസ്റ്റര്‍ നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒന്നാം സെമസ്റ്ററിന് 30 വരെ പിഴയില്ലാതെയും പിഴയോടെ ഫെബ്രുവരി ഒന്ന് വരെയും അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ പരീക്ഷക്ക് പിഴയില്ലാതെ ജനുവരി 24 വരെയും പിഴയോടെ 27 വരെയും അപേക്ഷിക്കാം.  

Latest Videos

undefined

പരീക്ഷാ ടൈം ടേബിള്‍
സര്‍വകലാശാലാ പഠനവകുപ്പുകളിലെ 23-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ. സംസ്‌കൃതം, എം.കോം., എം.ബി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 31-ലേക്ക് മാറ്റി. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍. അഫിലിയേറ്റഡ് കോളേജുകളിലെ 30-ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, എം.എസ് സി. ബയോ കെമിസ്ട്രി, എം.എസ് സി. സുവോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022 പരീക്ഷകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം വെബ്‌സൈറ്റില്‍. 30-ന് തുടങ്ങുന്ന വിദൂരവിഭാഗം, പ്രൈവറ്റ് മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, സംസ്‌കൃതം, സോഷ്യോളജി ഹിസ്റ്ററി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം വെബ്‌സൈറ്റില്‍.

എം.ഫില്‍. ഡിസര്‍ട്ടേഷന്‍
എല്ലാ വിഷയങ്ങളിലുമുള്ള രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ 2500 രൂപ പിഴയോടെ മാര്‍ച്ച് 31 വരെയും 5000 രൂപ പിഴയോടെ ഡിസംബര്‍ 31 വരെയും സമര്‍പ്പിക്കാം.

എസ്.ഡി.ഇ. കോണ്ടാക്ട് ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം മലപ്പുറം ഗവ. കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ് കേന്ദ്രങ്ങളില്‍ 21-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. (സി.ബി.സി.എസ്.എസ്. 2022 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസുകള്‍ ഫെബ്രുവരി അഞ്ചിലേക്ക് മാറ്റി. മറ്റു ക്ലാസുകള്‍ക്ക് മാറ്റമില്ല. ഫോണ്‍: 0494 2400 288, 2407 356.

പുനര്‍മൂല്യനിര്‍ണയഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി, എം.കോം., എം.എസ് സി. അക്വാകള്‍ച്ചര്‍, ഫിസിക്‌സ് ഏപ്രില്‍ 2022 പരീക്ഷകളുടെയും വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

അഖിലേന്ത്യാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റിന് നേട്ടം
ഛത്തീസ്ഗഡില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലെ വിവിധ വിഭാഗങ്ങളില്‍ കാലിക്കറ്റിന് സ്വര്‍ണനേട്ടം. ഗായത്രി, ഐശ്വര്യ, ഫര്‍സാന എന്നിവരടങ്ങിയവര്‍ ടീം കത്ത വിഭാഗത്തില്‍ സ്വര്‍ണം കരസ്ഥമാക്കി. മൂന്നുപേരും എം.ഇ.എസ്. കല്ലടി കോളേജിലെ വിദ്യാര്‍ഥിനികളാണ്.

വ്യക്തിഗത കുമിതെ ഇനത്തില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഫര്‍സാന വെള്ളി നേടി. ആദ്യദിനത്തില്‍ വ്യക്തിഗത കത്ത വിഭാഗത്തില്‍ പി.പി. ഫര്‍ഷാന വെങ്കലം നേടിയിരുന്നു. മണ്ണാര്‍ക്കാട് ചാമ്പ്യന്‍സ് കരാട്ടെ അക്കാദമിയിലെ സെന്‍സി അസീസ് പൂക്കോടന്‍ പ്രധാന പരിശീലകനും സെന്‍സി സുബൈര്‍ സഹ പരിശീലകനുമാണ്. എം.ഇ.എസ്. കല്ലടി കോളേജിലെ കായിക വിഭാഗം മേധാവി മൊയ്തീന്‍ അലി ആണ് ടീം മാനേജര്‍.

പരീക്ഷ, പരീക്ഷഫലം, പ്രാക്റ്റിക്കൽ പരീക്ഷകൾ എപ്പോൾ? കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ ഇവയാണ്...

click me!