കാലിക്കറ്റ് സര്‍വകലാശാലയുടെ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പി.ജി. വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാലയുടെ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക്‌നില പരിശോധിച്ച് കോളേജില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാവുന്നതാണ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.
ബി.ടെക്. പ്രിന്റിംഗ് ടെക്‌നോളജി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക്. പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് ഒഴിവുള്ള എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും അവസരമുണ്ട്. പ്രവേശന നടപടികള്‍, ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ക്ക് 9567172591 എന്ന മൊബൈല്‍ നമ്പറില്‍ വിളിക്കുക.
undefined
പരീക്ഷ മാറ്റി
സപ്തംബര്‍ 20-ന് നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒക്‌ടോബര്‍ 10-ലേക്ക് മാറ്റി. വിശദമായ സമയക്രമവും മറ്റ് വിവരങ്ങളും വെബ്‌സൈറ്റില്‍.
BARC Recruitment 2022 : ബാർക്കിൽ 50 ടെക്നിക്കൽ ഓഫീസർ, മറ്റൊഴിവുകൾ; അപേക്ഷിക്കേണ്ടതിങ്ങനെ...
കേന്ദ്രീകൃതമൂല്യനിര്‍ണയ ക്യാമ്പ്
നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 14 മുതല്‍ 17 വരെയും എം.എ., എം.എസ് സി. 20 മുതല്‍ 26 വരെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. അദ്ധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് അതത് പ്രിന്‍സിപ്പല്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എം.സി.ജെ. വൈവ
നാലാം സെമസ്റ്റര്‍ എം.സി.ജെ. ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ വിവിധ കേന്ദ്രങ്ങളിലായി 13-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുളള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ഒന്നര വര്‍ഷത്തെ തൊഴിലധിഷ്ഠിത ഡിപ്ലോമ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സില്‍ അഡ്മിഷന്‍ നല്‍കുന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജി നടത്തുന്ന കോഴ്‌സിന് ചേരാന്‍ താല്പര്യമുളളവര്‍ സെപ്തംബര്‍ 15 നു മുന്‍പായി വെസ്റ്റ്ഹില്ലിലുളള ഇന്‍സ്റ്റിട്ട്യൂട്ട് ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകര്‍ പ്ലസ് ടു പാസായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2385861. www.sihmkerala.com.