കാലിക്കറ്റ് യൂണിവേഴ്സിറ്റി അന്താരാഷ്ട്ര പരിഭാഷാ സെമിനാര്‍; പരീക്ഷ അപേക്ഷ എപ്പോൾ? പരീക്ഷഫലം അറിയാം

By Web Team  |  First Published Jan 23, 2023, 8:35 AM IST

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 6 വരെയും 170 രൂപ പിഴയോടെ 8 വരെയും അപേക്ഷിക്കാം.


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗവും മൈസൂര്‍ ആസ്ഥാനമായ ദേശീയ പരിഭാഷാ മിഷനും സംയുക്തമായി 'വിമര്‍ശനത്തിനപ്പുറം പുനര്‍രചനയുടെ വെളിമ്പ്രദേശങ്ങള്‍'- അന്താരാഷ്ട്ര പരിഭാഷാ സെമിനാര്‍ നടത്തുന്നു. പഠനവിഭാഗത്തില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന പ്രമുഖ പരിഭാഷകനും എഴുത്തുകാരനുമായ ഡോ. കെ.എം. ഷെരീഫിനോടുള്ള ആദരമായാണ് പരിപാടി. 23-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ ഹാളില്‍ തുടക്കമാകും. പരിപാടി. മീന കന്ദസാമി, ഡോ. ഇ.വി. രാമകൃഷ്ണന്‍, ജോങ് വോങ്, നിലൂഫര്‍ കോദജേവ, നോര്‍വാലിസ് അംസ, ഡോ. താരീഖ് ഖാന്‍, തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. 25-നാണ് സമാപനം.

പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 6 വരെയും 170 രൂപ പിഴയോടെ 8 വരെയും അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 3 വരെയും 170 രൂപ പിഴയോടെ 6 വരെയും അപേക്ഷിക്കാം. 

Latest Videos

undefined

പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ 23-ന് നടത്താന്‍ തീരുമാനിച്ച് മാറ്റിവെച്ച ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 30-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 23, 24 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലം
1, 3 സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ, ബി.എം.എം.സി. ഏപ്രില്‍ 2020, 2021, 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 3 വരെ അപേക്ഷിക്കാം.

'അസന്‍ഡ്-22' ഫാറൂഖ് കോളേജിന് ഓവറോള്‍

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച 'അസന്‍ഡ്-22' മീറ്റിലെ വിവിധ മത്സരങ്ങളില്‍ ഫാറൂഖ് കോളേജിന് ഓവറോള്‍. മറ്റു ജേതാക്കള്‍ : ആര്‍ദ്ര (മികച്ച മാനേജര്‍, ജെ.എം.സി. തൃശ്ശൂര്‍), മുഹമ്മദ് ലാസിം, ഫയാസ് അഹമ്മദ് (ബിസിനസ് ക്വിസ്, ഫാറൂഖ് കോളേജ്), കെ. നിവേദും സംഘവും (മികച്ച മാനേജ്മെന്റ് ടീം, ശ്രീദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കേഞ്ഞാര്‍).  കേരളത്തിനകത്തും പുറത്തുമുള്ള എണ്ണൂറിലധികം വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. സംഘാടന മികവിനെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിനന്ദിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. പഠനവകുപ്പ് മേധാവി ഡോ. സി.എച്ച്. ശ്രീഷ, പി. നടാഷ, സി. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

click me!