ഓരോ കോളേജിലും രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം താല്കാലിക അഡ്മിഷൻ എടുത്തിട്ടുളളവരും എന്നാൽ മൂന്നാം അലോട്ട്മെന്റിൽ മാറ്റമൊന്നും ലഭിക്കാത്ത എല്ലാവരും സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്.
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ 2022-23 അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അതത് കോളേജിൽ 01.09.2022 ന് 3.00 മണിക്കുളളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്. പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത്. അലോട്ട്മെന്റ് ലഭിച്ചവർക്കും അല്ലാതെയുള്ള അഡ്മിഷൻ ലഭിച്ചവർക്കും മാൻഡേറ്ററി ഫീസ് അടയ്ക്കാനുള്ള സൗകര്യം.
29.08.2022 മുതൽ ലഭ്യമായിരിക്കും സ്റ്റുഡന്റ് ലോഗിൻ വഴിയാണ് മാൻഡേറ്ററി ഫീസ് അടവാക്കേണ്ടത്. മൂന്നാം അലോട്ട്മെന്റിനു ശേഷം എല്ലാ വിദ്യാർത്ഥികളും സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്. ഓരോ കോളേജിലും രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം താല്കാലിക അഡ്മിഷൻ എടുത്തിട്ടുളളവരും എന്നാൽ മൂന്നാം അലോട്ട്മെന്റിൽ മാറ്റമൊന്നും ലഭിക്കാത്ത എല്ലാവരും സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്.
പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ഹയർ ഓപ്ഷൻ നിലനിർത്തി കൊണ്ട് വിദ്യാർത്ഥികൾക്ക് സ്ഥിരം അഡ്മിഷൻ എടുക്കാൻ അവസരം ലഭിക്കുന്നതാണ്. ഹയർ ഓപ്ഷനുകൾ നില നിർത്തുന്ന പക്ഷം ഓപ്ഷനുകൾ തുടർന്നുള്ള അഡ്മിഷൻ പ്രക്രിയകളിലേക്ക് പരിഗണിക്കുന്നതായിരിക്കും. ലഭിച്ച ഓപ്ഷനിൽ തൃപ്തരായയവർ തുടർന്ന് വരുന്ന അഡ്മിഷൻ പ്രക്രിയകളിലേക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ നിർബന്ധമായും ഹയർ ഓപ്ഷനുകൾ റദ്ദ് ചെയ്യേണ്ടതാണ്.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ 1 മുതല്‍ 4 വരെ സെമസ്റ്റര്‍ എം.കോം. വിദ്യാര്‍ത്ഥികള്‍ക്കുള്ള സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സപ്തംബര്‍ 15-ന് മുമ്പായി കണ്‍ട്രോളര്‍ക്ക് നേരിട്ട് സമര്‍പ്പിക്കണം. പരീക്ഷാ രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ സപ്തംബര്‍ 14-ന് തുടങ്ങും.
വൈവ മാറ്റി
സപ്തംബര്‍ 20-ന് തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ എം.ബി.എ. വൈവ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷ
ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 19-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും സപ്തംബര്‍ 20-നും തുടങ്ങും.
പരീക്ഷാ ഫലം
ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 12 വരെ അപേക്ഷിക്കാം.
ഇലക്ട്രിസിറ്റി വര്‍ക്കര്‍ അഭിമുഖം, പരീക്ഷ ഫലം; കാലിക്കട്ട് യൂണിവേഴ്സിറ്റി വാർത്തകൾ