ബിഎസ്എഫ് റിക്രൂട്ട്മെന്‍റ്: സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ; അപേക്ഷ, ശമ്പളം, മറ്റ് വിശ​ദാംശങ്ങൾ ഇവയാണ്...

By Web Team  |  First Published Jun 13, 2022, 2:53 PM IST

താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് rectt.bsf.gov.in. എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 


ദില്ലി: ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) (BSF Recruitment) 110 സബ് ഇൻസ്പെക്ടർ (Sub Inspector) (എസ് ഐ- ടെക്നിക്കൽ), കോൺസ്റ്റബിൾ (constable) (ടെക്നിക്കൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 12 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് rectt.bsf.gov.in. എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

തസ്തിക - കോൺസ്റ്റബിൾ ടെക്നിക്കൽ 
ഒഴിവുകളുടെ എണ്ണം - 88
തസ്തിക - സബ് ഇൻസ്പെക്ടർ (വെഹിക്കിൾ മെക്കാനിക്)
ഒഴിവുകളുടെ എണ്ണം - 12
തസ്തിക - സബ് ഇൻസ്പെക്ടർ (ഓട്ടോ ഇലക്ട്രീഷ്യൻ)
ഒഴിവുകളുടെ എണ്ണം - 4
തസ്തിക - സബ് ഇൻസ്പെക്ടർ (സ്റ്റോർകീപ്പർ)
ഒഴിവുകളുടെ എണ്ണം - 6

Latest Videos

ശമ്പളം
കോൺസ്റ്റബിൾ (ടെക്നിക്കൽ)
പേ സ്കെയിൽ 21700 - 69100  ലെവൽ 3
സബ് ഇൻസ്പെക്ടർ 
പേ സ്കെയിൽ 35400 - 112400  ലെവൽ 6

കോൺസ്റ്റബിൾ (ടെക്നിക്കൽ): ഉദ്യോ​ഗാർത്ഥിക്ക് അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും അല്ലെങ്കിൽ 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി: 18 മുതൽ 25 വയസ്സ് വരെ. 
SI (ടെക്‌നിക്കൽ): ഉദ്യോഗാർത്ഥിക്ക് മെക്കാനിക്കൽ എഞ്ചിനീയറിംഗിലോ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിലോ ഓട്ടോ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലോ ഡിപ്ലോമ ഉണ്ടായിരിക്കണം. പ്രായപരിധി: 30 വയസ്സ്

നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇ-ചലാൻ വഴി പരീക്ഷാ ഫീസ് അടയ്ക്കുക. എസ്ഐക്ക് 200/- രൂപയാണ് ഫീസ്. കോൺസ്റ്റബിളിന് 100/- രൂപ ഫീസ്.  വനിതകൾ/എസ്‌സി/എസ്ടി/ വിമുക്തഭടൻ എന്നിവർക്ക് ഫീസില്ല. താത്പര്യമുളള ഉദ്യോ​ഗാർത്ഥികൾ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഫിസിക്കൽ ടെസ്റ്റ്, യോ​ഗ്യത പരിശോധന, വിശദമായ മെഡിക്കൽ പരിശോധന എന്നിവ ഉണ്ടായിരിക്കും. 


 

click me!