സ്കൂളിന്റെ പൊതു ആവശ്യത്തിനായി വ്യത്യസ്ത രീതിയിൽ
തിരുവനന്തപുരം: അതെ, ഈ കുരുന്നുകൾ വിൽക്കുന്ന ബിരിയാണിക്ക് ഒരു നല്ല പാഠത്തിന്റെ രുചിയുള്ള കഥ പറയാനുണ്ട്. പാലോട് പേരക്കുഴി ഗവ.എൽപി സ്കൂളിലാണ് നല്ല പാഠം പകർന്ന ഒരു ബിരിയാണി വിൽപ്പന നടന്നത്. ഈയൊരു ബിരിയാണി ചലഞ്ചിലേക്ക് പിടിഎയും അധ്യാപകരും എത്തുന്നതിന് ഒരു കാരണമുണ്ട്. ദിവസവും കുട്ടികലെ സ്കൂളിലെത്തിക്കേണട് ബസ്, സ്വന്തം സ്കൂൾ ബസ് കട്ടപ്പുറത്താണ്. അത് നിരത്തിലിറക്കണം.
പക്ഷെ അതൊന്ന് നിരത്ത് കാണിക്കാൻ എളുപ്പമല്ല. തടസങ്ങളാണ് ചുറ്റും. ആദ്യം അറ്റകുറ്റപ്പണി നടത്തി ഓടാനാകുന്ന പാകത്തിലാക്കിയാലും പിന്നെയും ഉണ്ട് പണി ബാക്കി.ഇൻഷുറൻസ് അടക്കമുള്ളവയ്ക്ക് പണം കണ്ടെത്തണം. നിലവിൽ പ്രഥമാധ്യാപിക ഇല്ലാതെ വനിതാ ജീവനക്കാർ മാത്രം ഉള്ള ഈ സ്കൂളിനെ പക്ഷേ രക്ഷിതാക്കളും അധ്യാപകരും കൈവിട്ടില്ല.
undefined
ബസ് തിരികെ നിരത്തിലിറക്കാൻ ബിരിയാണി ചലഞ്ച് നടത്തിയത് രക്ഷിതാക്കളും അധ്യാപകരും ചേർന്നായിരുന്നു. പിടിഎയിൽ ചർച്ച് ചെയ്ത് ഉരുത്തിരിഞ്ഞ ആശയമാണ് ബിരിയാണി ചാലഞ്ച്. രക്ഷിതാക്കളിൽ നിന്നും സമൂഹത്തിലിറങ്ങിയും ഓർഡർ ശേഖരിച്ചു. ചിട്ടയായ പ്രവർത്തനത്തിലൂടെ കൃത്യസമയത്ത് ബിരിയാണി എത്തിച്ചു സംഘാടന മികവും അധ്യാപകർ തെളിയിച്ചു.
ഇതിനെല്ലാം പുറമെ നല്ലപാഠത്തിന്റെ ബാനറിൽ സ്കൂളിനു മുന്നിൽ കൗണ്ടർ തുറന്നും ബിരിയാണി കച്ചവടം നടത്തി. ഒപ്പം വയോജനങ്ങൾക്ക് സൗജന്യ ഭക്ഷണവും നൽകി. പ്രതിസന്ധികളിൽ നിന്ന് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന നല്ലൊരു പാഠം കുരുന്നുകൾക്ക് പകരാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിഞ്ഞു. അത് തന്നെയാണല്ലോ വിദ്യാഭ്യാസം കൊണ്ട് അർത്ഥമാക്കുന്നതും.
Read more: സംസ്ഥാന സർക്കാറിന് 70 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവിഹിതം പ്രഖ്യാപിച്ച് കെഎഫ്സി
കുരുന്നുകൾക്ക് ഉല്ലസിക്കാൻ വർണ്ണ കൂടാരമൊരുക്കി പാറശാല കൊടവിളാകം സ്കൂൾ
സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊടവിളാകം ഗവ എൽ.പി സ്‌കൂളിൽ പൂർത്തിയായ വർണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം സി. കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. തുമ്പിക്കൈ വഴി വെള്ളം ചീറ്റുന്ന ആനയും ഫൗണ്ടനും മാനും ഒട്ടകവും ജിറാഫും സീബ്രയും പറവകളുമെല്ലാം കൊടവിളാകം ഗവ.എൽ പി സ്കൂള്‍ അങ്കണത്തിലുണ്ട്. ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും ഇടം, ശാസ്ത്രയിടം, അകം കളിയിടം, പുറം കളിയിടം, ഹരിതയിടം, പഞ്ചേന്ദ്രിയ ഇടം, കരകൗശലയിടം, നിർമാണയിടം എന്നിങ്ങനെ 13 ഇടങ്ങളാണ് സ്‌കൂളിൽ ഒരുക്കിയിട്ടുള്ളത്. 18 ലക്ഷം രൂപയാണ് വര്‍ണക്കൂടാരമൊരുക്കാന്‍ ചിലവായത്. ക്ലാസ്മുറികളില്‍ ഭാഷയും ഗണിതവും ശാസ്ത്രവും പ്രകൃതിയും കലകളും അഭ്യസിക്കുന്നതിനുള്ള പ്രത്യക ഇടങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത അധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ബെൻ ഡാർവിൻ, പാറശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ബിജു, സ്കൂൾ ഹെഡ്മിസ്ട്രെസ് സുജ ജെ മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.