പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക നിയമനം; ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഎംആർ പരീക്ഷ സെപ്റ്റംബർ 3 ന്

By Web Team  |  First Published Aug 25, 2022, 12:31 PM IST

 അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 


തൃശൂർ: തൃശൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഉപജീവനത്തിനു വേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക നിയമനം) തസ്തികയുടെ (കാറ്റഗറി നമ്പർ: 092/2022, 093/2022) തെരഞ്ഞെടുപ്പിനായുള്ള ഒഎംആർ പരീക്ഷ സെപ്റ്റംബർ 03ന് നടത്തുന്നതാണ്. അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം അഡ്മിഷൻ ടിക്കറ്റ് പ്രകാരമുള്ള നിശ്ചിത സ്ഥലത്തും സമയത്തും ഹാജരാകണം.

മത്സര പരീക്ഷാ പരിശീലനം
എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴിലുള്ള മണ്ണുത്തി എംപ്ലോയ്‌മെന്റ് ഗൈഡന്‍സ് ബ്യൂറോ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സെപ്റ്റംബര്‍ 14 മുതല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ എസ്എസ്‌സി, ബാങ്ക് മത്സര പരീക്ഷാ പരിശീലന പരിപാടി (ബിരുദതലം വരെ) നടത്തുന്നു. ആദ്യം അപേക്ഷിക്കുന്ന 40 പേര്‍ക്കാണ് പ്രവേശനം. രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടുക. ഫോണ്‍: 9400636826, 9747209555.

Latest Videos

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂൾ പ്രവേശന പരീക്ഷ
ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍  സ്‌കൂളില്‍ 2022-2023 അധ്യയനവര്‍ഷം 5, 7 ക്ലാസിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനായി പ്രവേശന പരീക്ഷ നടത്തുന്നു. അഞ്ചാം ക്ലാസിലേക്ക് എസ് ടി, എസ് സി, ജനറല്‍ വിഭാഗങ്ങള്‍ക്കും ഏഴാം ക്ലാസിലേക്ക് എസ് സി, ജനറല്‍ വിഭാഗങ്ങള്‍ക്കും ഒഴിവുകളുണ്ട്. പ്രവേശന പരീക്ഷ ആഗസ്റ്റ് 27ന് രാവിലെ 10 മണി മുതല്‍ 12 വരെ ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തുന്നു. കുടുംബ വാര്‍ഷിക വരുമാനം 2  ലക്ഷം രൂപയോ അതില്‍ കുറവുള്ളതോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ നേരിട്ട് എത്താം. (കാടര്‍, കൊറഗര്‍, കാട്ടുനായ്ക്ക, ചോലനായ്ക്ക, കുറുമ്പര്‍ എന്നിവരെ വാര്‍ഷിക കുടുംബ വരുമാന പരിധിയില്‍ നിന്നും പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്). ഫോണ്‍: 0480-2960400, 0480-2706100, 9496070362. 


 
 

click me!