ഇതുവരെ 1200 ബാങ്ക് ജീവനക്കാർ കൊവിഡ് ബാധിച്ച് മരിച്ചതായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അസോസിയേഷൻ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം വ്യക്തമാക്കി.
ദില്ലി: കൊവിഡ് മൂലം ബാങ്കുകൾക്ക് നഷ്ടമായത് ആയിരത്തിലധികം തൊഴിലാളികളെയെന്ന് റിപ്പോർട്ട്. നിരവധി പേർ ഇപ്പോഴും കൊവിഡ് ബാധിതരായിക്കൊണ്ടിരിക്കുന്നു. ഇപ്പോൾത്തന്നെ ആയിരത്തിലധികം തൊഴിലാളികളെ നമുക്ക് നഷ്ടമായി. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് നാഗരാജൻ ബ്ലൂംബെർഗ് ന്യൂസിനോട് പറഞ്ഞു. ബാങ്ക് ജീവനക്കാർ മുൻനിര തൊഴിലാളികളാണ്. അതിനാൽ വൈറസ് അവരെ പെട്ടെന്ന് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് ബാധ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് 24 ദശലക്ഷത്തിലധികം പേർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 2,66,200 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. ബാങ്കിംഗ് മേഖലയെ അത്യാവശ്യ മേഖലയായി കണക്കാക്കുകയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഭാഗികമായി ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്.
undefined
ഇതുവരെ 1200 ബാങ്ക് ജീവനക്കാർ കൊവിഡ് ബാധിച്ച് മരിച്ചതായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അസോസിയേഷൻ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം വ്യക്തമാക്കി. കൊറോണ വൈറസ് മൂലം മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം എന്തൊക്കെയാണെന്ന് വിശദീകരിക്കാൻ പല ബാങ്കുകളും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മണികൺട്രോൾ ഡോട്ട് കോം എന്ന വെബ്സൈറ്റിനോടാണ് അദ്ദേഹം വിശദീകരിച്ചത്.
ബാങ്ക്, ഇൻഷുറൻസ് ജീവനക്കാർക്ക് മുൻഗണന അടിസ്ഥാനത്തിൽ കൊവിഡിനെതിരെയുള്ള വാക്സീൻ കുത്തിവെയ്പ് നൽകണമെന്ന ആവശ്യമുന്നയിച്ച് മുതിർന്ന ഉദ്യോഗസ്ഥനായ ദേബാശിഷ് പാണ്ഡേ സംസ്ഥാന അധികാരികൾക്ക് കത്തയച്ചതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കടുത്ത വാക്സീൻ ക്ഷാമത്തിനിടയിലും ഇന്ത്യ ഇതുവരെ 180 ദശലക്ഷത്തിലധികം കൊവിഡ് കുത്തിവെയ്പുകൾ നൽകി. ഈ നിരക്കിൽ 75 ശതമാനം ജനങ്ങൾക്ക് രണ്ട് ഡോസ് വാക്സീൻ നൽകാൻ രണ്ടര വർഷമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona