ബക്രീദ് അവധി; നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി, പുതിയ തിയതി

By Web Team  |  First Published Jun 28, 2023, 11:00 AM IST

പൊതുഅവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിയതായി കേരള, എം ജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യസർവകലാശാലകൾ അറിയിച്ചു.


തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധി. സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധിയാണ്. റേഷൻ കടകൾ, സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ എന്നിവ ഇന്ന് തുറക്കും. നാളെ അവധിയാണ്. മാവേലി സ്റ്റോറുകൾക്ക് ഇന്നും നാളെയും അവധിയാണ്. പൊതുഅവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിയതായി കേരള, എം ജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യസർവകലാശാലകൾ അറിയിച്ചു.

കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ ഈ മാസം 30, ജൂലൈ 3, 5, 12 തിയതികളിലേക്കാണ് മാറ്റിയത്. കാലിക്കറ്റിന്റേത് ജൂലൈ ആറ്, ഓ​ഗസ്റ്റ് ഏഴ് എന്നീ തിയതികളിലേക്കും കാലടി, ആരോ​ഗ്യ സർവകലാശാലകളിലെ പരീക്ഷ ജൂലൈ മൂന്നിലേക്കുമാണ് മാറ്റിയത്. ജൂൺ 29 ന് കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന എൽഎൽബി ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. സാങ്കേതിക സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷകൾ ജൂൺ 30, ജൂലൈ ഏഴ്, 11 തിയതികളിൽ നടക്കും. എംജി, കൊച്ചി സർവകലാശാലകൾ പുതിയ തിയതി പിന്നീട് അറിയിക്കും. 

Latest Videos

undefined

Also Read: ബലി പെരുന്നാൾ: കേരളത്തിലെ കേന്ദ്ര സര്‍ക്കാ‌ർ ഓഫീസുകള്‍ക്ക് അവധി 29ന്, 28ന് നിയന്ത്രിത അവധി; അറിയിപ്പ്

ബാങ്കുകളുടെ അവധി അറിയാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അവധിക്കാല പട്ടിക പ്രകാരം  ബക്രീദ് പ്രമാണിച്ച് മഹാരാഷ്ട്ര, ജമ്മു, കേരളം, ശ്രീനഗർ എന്നിവിടങ്ങളിൽ ജൂൺ 28 ന് ബാങ്കുകൾ അടച്ചിരിക്കും. ത്രിപുര, ഗുജറാത്ത്, മിസോറാം, കർണാടക, മധ്യപ്രദേശ്, ചണ്ഡിഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, അസം, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂർ, രാജസ്ഥാൻ, ജമ്മു, ശ്രീനഗർ, ഉത്തർപ്രദേശ്, ബംഗാൾ, ന്യൂഡൽഹി, ഗോവ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മേഘാലയ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജൂൺ 29 ന് ബാങ്കുകൾക്ക് അവധിയാണ്. മഹാരാഷ്ട്ര, സിക്കിം, ഒറീസ, കേരളം എന്നിവിടങ്ങളിൽ ജൂൺ 29 ന്  ബാങ്കുകൾ അടച്ചിട്ടില്ല. അതേസമയം, മിസോറാമിലും ഒറീസയിലും ജൂൺ 30ന് ബാങ്കുകൾ അടച്ചിടും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!