കുട്ടികൾക്കായി ഉജ്ജ്വല ബാല്യം പുരസ്കാരം; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30

By Web Team  |  First Published Sep 10, 2022, 3:54 PM IST

ജില്ലയില്‍ നാല് കുട്ടികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 25000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. 


തിരുവനനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ 'ഉജ്ജ്വല ബാല്യം പുരസ്‌കാരം 2021'ലേക്ക് അപേക്ഷിക്കാം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം,പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍  കഴിവ് പ്രകടിപ്പിക്കുന്ന ആറിനും 18 വയസിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് അവസരം. ജില്ലയില്‍ നാല് കുട്ടികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 25000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. അപേക്ഷ ഫോറം, വിശദമായ ബയോഡേറ്റ,  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.. അവസാന തിയതി സെപ്തംബര്‍ 30 വൈകീട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471- 2345121, 8848199143.

ഓണം വാരാഘോഷത്തിൽ സേവന സജ്ജരായി 'ടൂറിസ്റ്റ് ആർമി'യും; ടൂറിസം ക്ലബ്ബ് അംഗങ്ങളെ നേരിൽകണ്ട് മന്ത്രി
ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ ഭാഗമാകാനൊരുങ്ങി ടൂറിസം ക്ലബ്ബ് അംഗങ്ങളും. ജില്ലയിലെ 15 കോളേജുകളില്‍ നിന്നും തെരഞ്ഞെടുത്ത 200 അംഗങ്ങളാണ് ടൂറിസം ക്ലബ്ബിലുള്ളത്. ടൂറിസം കേന്ദ്രങ്ങളെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുകയും അവിടം മാലിന്യമുക്തമാക്കി സംരക്ഷിക്കുകയും ചെയ്യുകയാണ് ടൂറിസം ക്ലബ്ബിന്റെ ലക്ഷ്യം. മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി  പ്രചരിപ്പിക്കുകയും കേരളത്തെ ആഗോള തലത്തില്‍ മികച്ച ടൂറിസം കേന്ദ്രമാക്കി അവതരിപ്പിക്കുകയും ചെയ്യുകയെന്നതും ക്ലബ്ബ് ലക്ഷ്യമിടുന്നുണ്ട്.

Latest Videos

മാലിന്യ സംസ്‌ക്കരണം, ടൂറിസത്തിലെ നൈറ്റ്  ലൈഫ്, വൈല്‍ഡ് ഫോട്ടോഗ്രഫി, സ്ത്രീ സുരക്ഷയും താമസ സൗകര്യവും എന്നീ വിഷയങ്ങളില്‍ ടൂറിസം വകുപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം ക്ലബ്ബ് അംഗങ്ങളുമായി മന്ത്രിയുടെ ആദ്യ കൂടിക്കാഴ്ച കനകക്കുന്നില്‍ നടന്നു. ടൂറിസം വകുപ്പ് ഡയറക്ടര്‍ പി.ബി നൂഹ്, ബന്ധപ്പെട്ട  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു

click me!