കരിയർ തെരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ടോ? നാല് ടിപ്സ് നിർദ്ദേശിച്ച് അവനീഷ് ശരൺ ഐഎഎസ്

By Web Team  |  First Published Aug 20, 2022, 2:11 PM IST

700 ൽ 314 മാർക്കായിരുന്നു പത്താം ക്ലാസിൽ അദ്ദേഹത്തിന് ലഭിച്ചത്. എങ്ങനെയാണ് ആത്മസമർപ്പണം വിജയത്തെ നിർവ്വചിക്കുന്നത് എന്നതിന്റെ ഏറ്റവും മികച്ച മാതൃകയാണ് ഈ ഐഎഎസ് ഉദ്യോ​ഗസ്ഥൻ.
 


പത്താം ക്ലാസ് മാർക്ക് ഷീറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വൈറലായ ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് അവനീഷ് ശരണ്‍. പരീക്ഷഫലം പ്രതീക്ഷിച്ച് ടെൻഷനടിച്ചിരുന്ന വിദ്യാർത്ഥികളുടെ മുന്നിലേക്ക്, ജീവിത വിജയത്തിന് മാർക്ക് ഒരു ഘടകമേയല്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം തന്റെ എസ് എസ് എൽ സി മാർക്ക് ഷീറ്റ് വെളിപ്പെടുത്തിയത്. 700 ൽ 314 മാർക്കായിരുന്നു പത്താം ക്ലാസിൽ അദ്ദേഹത്തിന് ലഭിച്ചത്. എങ്ങനെയാണ് ആത്മസമർപ്പണം വിജയത്തെ നിർവ്വചിക്കുന്നത് എന്നതിന്റെ ഏറ്റവും മികച്ച മാതൃകയാണ് ഈ ഐഎഎസ് ഉദ്യോ​ഗസ്ഥൻ.

നിരവധി ആളുകൾക്ക് പ്രചോദനമാകുന്ന വ്യക്തിത്വം കൂടിയാണ് ഇദ്ദേഹം. കഠിനാധ്വാനവും ആത്മസമർപ്പണവുമുള്ള ഒരു വ്യക്തിക്ക് ഒരിക്കവും പരാജയത്തെ നേരിടേണ്ടി വരില്ലെന്നും വിജയത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നുമുള്ളതിന്റെ ഏറ്റവും മികച്ച ഉദാഹരണം. ഛത്തീസ്​ഗണ്ഡ് കേഡറിലെ 2009 ബാച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് ഇദ്ദേഹത്തിന് ട്വിറ്ററിൽ 4.5 ലക്ഷം ഫോളോവേഴ്സാണ് ഉള്ളത്.

करियर चुनते समय:
- खुद की योग्यता पर ध्यान दें और आपको किन चीजों में रुचि है, इसकी जाँच करें
- निर्णय लेने से पहले विशेषज्ञ से सलाह लें
- विभिन्न क्षेत्र का अध्ययन करें और देखें कि किस क्षेत्र में विकास के बेहतर अवसर हैं
- जॉब प्रोफ़ायल, जॉब सिक्यरिटी और वेतन भी ध्यान में रखें

— Awanish Sharan (@AwanishSharan)

Latest Videos

സ്കൂളിൽ പഠിക്കുന്ന സമയത്ത് പഠനത്തിൽ ശരാശരിയിലും താഴ്ന്ന വിദ്യാർത്ഥിയായിരുന്നു അവനീഷ് ശരൺ. 44.5 ശതമാനം മാർക്കാണ് പത്താം ക്ലാസിൽ ലഭിച്ചത്. സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുക്കാൻ യുവജനങ്ങൾക്ക് പ്രചോദനം നൽകുന്ന ട്വീറ്റുകൾ തുടർച്ചയായി അദ്ദേഹം പങ്കുവെക്കാറുണ്ട്. ഒരു കരിയർ തെരഞ്ഞെടുക്കുമ്പോൾ പരി​ഗണിക്കേണ്ട കാര്യങ്ങളെക്കുറിച്ച്  ട്വീറ്റിൽ ചില നിർദ്ദേശങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. 

കരിയർ തുടങ്ങുന്ന യുവജനങ്ങൾക്ക് വേണ്ടി നാലു ടിപ്സ് ആണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. ഒന്നാമത്തേത്, നിങ്ങളുടെ സ്വന്തം കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങൾക്ക് താൽപ്പര്യമുള്ളത് കണ്ടെത്തുക, അദ്ദേഹം ട്വീറ്റിൽ കുറിച്ചു. "ഒരു കരിയർ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഒരു പ്രൊഫഷണലിൽ നിന്ന് ഉപദേശം തേടുക, ഏറ്റവും മികച്ച സാധ്യതകൾ ഏതാണ് വാഗ്ദാനം ചെയ്യുന്നതെന്ന് നിർണ്ണയിക്കാൻ ഒന്നിലധികം മേഖലകളിൽ ഗവേഷണം നടത്തുക." കൂടാതെ, ശമ്പളം, വർക്ക് പ്രൊഫൈൽ, തൊഴിൽ സ്ഥിരത എന്നിവയും കൂടി പരിഗണിക്കണമെന്ന് അദ്ദേഹം ട്വീറ്റിൽ നിർദ്ദേശിക്കുന്നു.  
 

click me!