ഐടിഎസ്ആറിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം അഭിമുഖം 14-ന്

By Web Team  |  First Published Feb 10, 2023, 10:15 AM IST

സോഷ്യോളജി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 14-ന് ഭരണകാര്യാലയത്തില്‍ നടക്കും. 


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് (ഐ.ടി.എസ്.ആര്‍.)-ല്‍ സോഷ്യോളജി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 14-ന് ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍. 

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 20-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍. 

Latest Videos

undefined

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാലാ എസ്. ഡി. ഇ. 2022 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എ. അഫ്‌സലുല്‍ ഉലമ, ഫിലോസഫി (കോര്‍ കോഴ്‌സ് മാത്രം) വിദ്യാര്‍ത്ഥികളുടെ കോണ്‍ടാക്ട് ക്ലാസുകള്‍ 13-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 04942400288, 2407356, 2407494.

പരീക്ഷ
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 24-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ 13-ന് കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നടക്കും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സസ്യശാസ്ത്ര ഗവേഷകര്‍ക്ക് അന്താരാഷ്ട്ര ഹാന്‍സാതെക് പുരസ്‌കാരം

click me!