ആശ ജീവനക്കാർക്ക്‌ ആശ്വാസ വാര്‍ത്ത, രണ്ട് മാസത്തെ പ്രതിഫലം അനുവദിച്ചു

By Web TeamFirst Published Dec 14, 2023, 10:22 AM IST
Highlights

 26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ്‌ ഈ തുക വിനിയോഗിക്കുക.  

തിരുവനന്തപുരം: ആശ വർക്കർമാർക്ക്‌ രണ്ട്  മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി  26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ്‌ ഈ തുക വിനിയോഗിക്കുക. ഒക്ടോബർ വരെയുള്ള പ്രതിഫലം നൽകുന്നതിന്‌ നേരത്തെ 24.51 കോടി രൂപ അനുവദിച്ചിരുന്നു.

അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം കഴിഞ്ഞ മാസം ഉയർത്തിയിരുന്നു. അങ്കണവാടി, ആശ ജീവനക്കാർക്ക് 1000 രൂപ വരെയാണ്‌ വേതനം വർധിപ്പിച്ചത്. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക്‌ നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 500 രൂപയുടെ വർധനയുണ്ട്‌. 62,852 പേർക്കാണ്‌ വേതന വർധന ലഭിക്കുന്നത്‌. ഇതിൽ 32,989 പേർ വർക്കർമാരാണ്‌. ആശ വർക്കർമാരുടെ വേതനത്തിലും 1000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചു. 26,125 പേർക്കാണ്‌ നേട്ടം. ഇരു വർധനകളും ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി അറിയിച്ചിരുന്നു.

Latest Videos

click me!