എസ്.എസ്.എൽ.സിയും ഡ്രായിങ്/പെയിന്റിങ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. കുട്ടികളുടെ പുസ്തകങ്ങൾക്കുവേണ്ടി ചിത്രീകരണങ്ങൾ രചിച്ചുള്ള പരിചയം അഭിലഷണീയം.
തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും ഡ്രായിങ്/പെയിന്റിങ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. കുട്ടികളുടെ പുസ്തകങ്ങൾക്കുവേണ്ടി ചിത്രീകരണങ്ങൾ രചിച്ചുള്ള പരിചയം അഭിലഷണീയം. താത്പര്യമുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും സഹിതം ഡിസംബർ 5ന് വൈകിട്ട് അഞ്ചിനകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. വിലാസം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034. വിവരങ്ങൾക്ക് www.ksicl.org, 0471-2333790, 8547971483.
ജൂനിയർ റസിഡന്റ് നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്ട്രേഷൻ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 45,000 രൂപ. താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷകൾ നവംബർ 25ന് വൈകിട്ട് മൂന്നിനു മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസ് ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം.
അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് പങ്കെടുക്കാൻ യോഗ്യരായവർക്ക് മെമ്മോ ഇ-മെയിലിൽ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.