യു.കെ, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റുറപ്പാക്കാൻ സെമിനാർ സഹായിക്കും
വിദേശത്ത് ഉപരിപഠനം സ്വപ്നം കാണുന്ന വിദ്യാർഥികൾക്കായി ആർക്കെയ്സ്, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി ചേർന്ന് ദ്വിദിന സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 25, 26 തീയതികളിലാണ് സെമിനാർ. എറണാകുളം ടൗൺഹാൾ ആണ് സെമിനാറിന് വേദിയാകുന്നത്.
ലോകത്തിലെ മികച്ച സർവകലാശാലകളിൽ പഠിക്കാനുള്ള അവസരമാണ് സെമിനാർ നൽകുന്നത്. യു.കെ, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റുറപ്പാക്കാൻ സെമിനാർ സഹായിക്കും.
ഏത് കോളേജിലാണ് അഡ്മിഷൻ എടുക്കേണ്ടത്, ഏത് കോഴ്സാണ് നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കേണ്ടത്, എങ്ങനെ സ്കോളർഷിപ്പുകളുടെ സഹായത്തോടെ നിങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കാം എന്നത് മുതൽ വിദേശത്ത് പഠിക്കാൻ എത്തുമ്പോൾ താമസിക്കാൻ ഇടം കണ്ടെത്തുന്നത് വരെയുള്ള കാര്യങ്ങൾ നിങ്ങൾക്ക് സെമിനാറിലൂടെ മനസിലാക്കാം.
സെമിനാറിൽ പങ്കെടുക്കുന്നതിനൊപ്പം സ്പോട്ട് അഡ്മിഷൻ എടുക്കാനും സൗകര്യമുണ്ട്. സെമിനാർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടാം. ഫോൺ നമ്പർ - 9288007399