കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.ടെക്. എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുള്ള പ്രവേശനം സപ്തംബര്‍ 15 വരെ കോളേജില്‍ നടക്കും
കോഴിക്കോട്: സി.സി.എസ്.ഐ.ടി. സര്‍വകലാശാലാ കാമ്പസ് സെന്ററില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നു. എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, യു.ജി.സി. നെറ്റ് യോഗ്യതയുള്ളവര്‍ 24-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലെ സി.സി.എസ്.ഐ.ടി.-യില്‍ ഹാജരാകണം. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍ 0494 2407417
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.ടെക്. എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുള്ള പ്രവേശനം സപ്തംബര്‍ 15 വരെ കോളേജില്‍ നടക്കും. പ്രിന്റിംഗ് ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ബി.ടെക്. പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ് നടത്തുന്ന കേരളത്തിലെ ഏക എഞ്ചിനീയറിംഗ് കോളേജാണ് ഐ.ഇ.ടി. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക് 9567172591 എന്ന നമ്പറില്‍ ബന്ധപ്പെടുക.
എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഫോറന്‍സിക് സയന്‍സ് പ്രവേശനം
കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജിലെ എം.എസ് സി. ഫോറന്‍സിക് സയന്‍സ് എന്നീ കോഴ്‌സുകളുടെ 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കോളേജില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 24-നകം പ്രവേശനം നേടേണ്ടതാണ്. ക്ലാസ്സുകള്‍ 31-ന് ആരംഭിക്കും. ഫോണ്‍ 0494 2407016, 2660600.
എം.എഡ്. പ്രവേശനം
സര്‍വകലാശാലാ എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ ബി.എഡ്., പി.ജി. അവസാന വര്‍ഷ മാര്‍ക് ലിസ്റ്റുകള്‍, സര്‍വീസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് 20-നകം സര്‍വകലാശാലാ വെബ്‌സൈറ്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് വെബ് പേജിലെ ഗൂഗിള്‍ ഫോം വഴി സമര്‍പ്പിക്കണം.
എം.എ. ഫോക്‌ലോര്‍ പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫോക്‌ലോര്‍ സ്റ്റഡീസില്‍ എം.എ. ഫോക്‌ലോറിന് എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള 2 സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ 19-ന് രാവിലെ 10.30-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. സംവരണ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്. ഫോണ്‍ 0494 2407514.