തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർഥികൾക്കാണ് അവസരം.
തിരുവനന്തപുരം: കേരള ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ (kerala ayurveda deputy drugs controller) കാര്യാലയത്തിൽ കരാർ വ്യവസ്ഥയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ (Data Entry operator) തസ്തികയിൽ നിയമിക്കുന്നു. ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും അപേക്ഷയും 31നകം നൽകണം (മൊബൈൽ നമ്പർ, മെയിൽ ഐ.ഡി എന്നിവ പ്രത്യേകം രേഖപ്പെടുത്തണം). അപേക്ഷകൾ dcayur@gmail.com ൽ അയയ്ക്കണം. ഇന്റർവ്യൂ, ടെസ്റ്റ് എന്നിവയുടെ തീയതി ഓൺലൈൻ/ എസ്.എം.എസ് മുഖേന അറിയിക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകൾ ബയോഡാറ്റക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതില്ല.
തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർഥികൾക്കാണ് അവസരം. 31.03.2022ൽ 35 വയസിന് താഴെയായിരിക്കണം പ്രായം. ബിരുദം/ തത്തുല്യ യോഗ്യത (സയൻസ് വിഷയത്തിൽ ബിരുദധാരികൾക്ക് മുൻഗണന) ഉണ്ടാവണം. ഡി.സി.എ/എം.എസ് ഓഫീസ് എന്നിവ കൂടാതെ ഡാറ്റ എൻട്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ടൈപ്പ്‌റൈറ്റിംഗ് മലയാളം, ഇംഗ്ലീഷ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രതിമാസം 13,500 രൂപ ശമ്പളം ലഭിക്കും.
undefined
വനിതകൾക്കു സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം
കേരള അക്കാഡമി ഫോർ സ്‌കിൽ എക്സലൻസ് എറണാകുളം റീജിയണൽ ഐ.എച്ച്.ആർ.ഡി കേന്ദ്രവുമായി സഹകരിച്ച് ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിലും അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈനിങ് സെന്ററുമായി(എ.ടി.ഡി.സി.) സഹകരിച്ച് എ.ടി.ഡി.സിയുടെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, കണ്ണൂർ സെന്ററുകളിലും വനിതകൾക്കയായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ സംഘടിപ്പിക്കുന്നു.
എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അഞ്ചു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളവർ, എസ്സി / എസ്.ടി / ഒബിസി, കോവിഡും പ്രളയവും മൂലം ജോലി നഷ്ടപ്പെട്ടവർ, ഏക രക്ഷിതാക്കൾ, ഭിന്നശേഷി കുട്ടികളുടെ അമ്മമാർ, വിധവകൾ, വിവാഹമോചിതർ, ഒറ്റ പെൺകുട്ടിയുടെ അമ്മമാർ എന്നിവർക്ക് മുൻഗണനയുണ്ട്. ഐ.എച്ച്.ആർ.ഡി. കോഴ്സുകളുടെ കൂടുതൽ വിവരങ്ങൾക്ക് 9497804276, 8547020881, 9447488348, 9446255872 എന്നീ നമ്പറുകളിലും എ.ടി.ഡി.സി. കോഴ്സുകൾക്ക് 0471 2706922, 9746271004, 9746853405, 9947610149(തിരുവനന്തപുരം), 0474 2747922 /7034358798(കൊല്ലം), 0484 2544199/9947682345(കൊച്ചി), 0460 2226110/9961803757(കണ്ണൂർ) എന്നീ നമ്പറുകളിലും ബന്ധപ്പെടണം.