ഇംഗ്ലീഷ്, മലയാളം, അറബിക്, സംസ്കൃതം, ഹിന്ദി, ഉർദു, ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യാളജി, ജേർണലിസം, പബ്ലിക്അഡ്മിനിസ്ട്രേഷൻ, കൊമേഴ്സ്, മാനേജ്മെന്റ്, ആന്ത്രപോളജി, ഗണിതം, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളാണ് ആദ്യഘട്ടത്തിൽ തയ്യാറാക്കുന്നത്.
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ പഠന വിഭാഗത്തിലേക്ക് പഠന മെറ്റീരിയലുകൾ തയ്യാറാക്കുവാനും കണ്ടന്റ് എഡിറ്റ് ചെയ്യുവാനും അധ്യാപകരെ നിയമിക്കുന്നു. വിവിധ ബിരുദ-ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഓരോ വിഷയങ്ങൾക്കുമുള്ള സ്വയം പഠന മെറ്റീരിയലുകൾ (സെൽഫ് ലേർണിങ് മെറ്റീരിയൽ) തയ്യാറാക്കുന്ന പ്രവർത്തനങ്ങൾക്കായാണ് നിയമനം.
ഇംഗ്ലീഷ്, മലയാളം, അറബിക്, സംസ്കൃതം, ഹിന്ദി, ഉർദു, ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യാളജി, ജേർണലിസം, പബ്ലിക്അഡ്മിനിസ്ട്രേഷൻ, കൊമേഴ്സ്, മാനേജ്മെന്റ്, ആന്ത്രപോളജി, ഗണിതം, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളാണ് ആദ്യഘട്ടത്തിൽ തയ്യാറാക്കുന്നത്.
മേൽ പറഞ്ഞ പ്രോഗ്രാമ്മുകൾക്കുള്ള പഠന മെറ്റീരിയലുകൾ തയ്യാറാക്കുവാനുംകണ്ടന്റ് എഡിറ്റ് ചെയ്യുവാനും ഭാഷശുദ്ധി പരിശോധിക്കുവാനും പ്രാവീണ്യമുള്ള കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്താനുള്ള യൂണിവേഴ്സിറ്റി തീരുമാന പ്രകാരമാണ് നിയമനം നടത്തുന്നത്. യൂണിവേഴ്സിറ്റി നിർദേശിക്കുന്ന രീതിയിൽസമയ ബന്ധിതമായി ഇവ പൂർത്തിയാക്കാൻ താല്പര്യമുള്ളസർവകലാശാല അല്ലെങ്കിൽ കോളജ് അധ്യാപകരോ, വിരമിച്ച കോളജ് അധ്യാപകരോ, കൺടെന്റ്എഴുത്തിൽ പ്രാവീണ്യമുള്ള മറ്റു വിദഗ്ധർക്കോ അപേക്ഷിക്കാം. അവസാനതീയതി 2021 ജൂലൈ 1. cw@sreenarayanaguruou.edu.inഎന്ന ഇമെയിൽ വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.