പോസ്റ്റ് ബേസിക് ബി. എസ്.സി നഴ്‌സിംഗിന് സെപ്തംബര്‍ 15 വരെ അപേക്ഷിക്കാം

By Web Team  |  First Published Sep 6, 2022, 10:54 AM IST

 50% മാര്‍ക്കോടെ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ജി.എന്‍ ആന്‍ഡ് എം കോഴ്‌സ് പരീക്ഷ പാസായിരിക്കണം.


തിരുവനന്തപുരം:  സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേയ്ക്ക് 2022-23 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre. kerala.gov. in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷഫീസ്. ഓണ്‍ലൈന്‍ മുഖേനയോ, ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ശാഖ വഴിയോ സെപ്റ്റംബര്‍ 15 വരെ അപേക്ഷാ ഫീസ് അടക്കാവുന്നതാണ്. വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

അപേക്ഷകര്‍, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം. കൂടാതെ 50% മാര്‍ക്കോടെ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ജി.എന്‍ ആന്‍ഡ് എം കോഴ്‌സ് പരീക്ഷ പാസായിരിക്കണം. അവസാനവര്‍ഷ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.അപേക്ഷകര്‍ അക്കാദമിക വിവരങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.

Latest Videos

undefined

ഉയര്‍ന്ന പ്രായപരിധി 45 വയസ്. സര്‍വ്വീസ് ക്വാട്ടയില്‍ 49 വയസ്സാണ് പരിധി. എല്‍.ബി.എസ് സെന്റര്‍ ഡയറക്ടര്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ സെപ്തംബര്‍ 25 ന് നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നിന്നും കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയായിരിക്കും പ്രവേശനം നടത്തുന്നതെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ അറിയിച്ചു . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712560363, 2560364.

തൊഴിലധിഷ്ഠിത കോഴ്സുകള്‍; ഫീസിന്റെ 75 ശതമാനം നോര്‍ക്കറൂട്ട്സ് സ്‌കോളര്‍ഷിപ്പ്; അവസാന തീയതി സെപ്റ്റംബർ 10

എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.ടി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467, 9447013046 , 0471-2329539, 2327707.

ബി.ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്കുള്ള ഓപ്ഷന്‍ സമര്‍പ്പണം സെപ്തംബര്‍ 12വരെ
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപങ്ങളിലെ 2022-23 അധ്യയന വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അംഗീകരിച്ച കോളേജ് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് സെപ്തംബര്‍ അഞ്ചുമുതല്‍ കോളേജ് ഓപ്ഷനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ അറിയിച്ചു. അവസാന തീയതി സെപ്തംബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712560363, 2560364.

 

click me!