പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം, മികച്ച തൊഴിലവസരമുള്ള ഡിപ്ലോമ കോഴ്സുമായി എസ്ആര്‍സി കമ്യൂണിറ്റി കോളേജ്

By Web Team  |  First Published Aug 1, 2023, 5:37 PM IST

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം


തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇന്റേണ്‍ഷിപ്പ് ഈ പ്രോഗ്രാമിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 

Latest Videos

undefined

https://srccc.in/download ello mizo എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10. വിശദവിവ രങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി. ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-33. ഫോണ്‍ നം: 0471 2570471, 9846033009, 9846033001 വിശദാംശങ്ങള്‍ www.srcec.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

Read more:  കോര്‍പ്പറേറ്റ് നികുതി; പുതിയ ചട്ടങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍, നിര്‍ദ്ദേശങ്ങളുമായി യുഎഇ മന്ത്രാലയം

സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് യോഗ്യത പത്താം ക്ലാസ്സ് പാസ്സ് ആണ്.

സാമൂഹിക പ്രവര്‍ത്തനത്തെ തൊഴിലെന്ന രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും ലഭിക്കും. തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തനത്തില്‍ തത്പരരായ വ്യക്തികള്‍ എന്നിവര്‍ക്കുകൂടി സഹായകമായ രീതിയില്‍ അവധി ദിവസങ്ങളിലായിരിക്കും ക്ലാസ്സുകള്‍ സംഘടിപ്പിക്കുക.

https://app.srcc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ആഗസ്റ്റ് 10. ജില്ലയിലെ പഠനകേന്ദ്രം: ലൈഫ് ഫൗണ്ടേഷന്‍ പൂവാര്‍ റോഡ്, നിയര്‍ ശ്രീരാഗം ആഡിറ്റോറിയം വ്‌ളാങ്ങാമുറി, നെയ്യാറ്റിന്‍കര, തിരുവനന്തപുരം 695524 ഫോണ്‍: 9495766330

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!