സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ സിവിൽ സർവീസ് കോച്ചിങ്ങിന് അപേക്ഷിക്കാം

By Web Team  |  First Published Mar 27, 2024, 9:18 PM IST

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ, പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) 2024-2025 റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു


മലപ്പുറം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ, പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) 2024-2025 റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  http://kscsa.org. എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 27 വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സമർപ്പിക്കാം. 

200 രൂപയാണ് അപേക്ഷാ ഫീസ്. പ്രവേശനപരീക്ഷ ഏപ്രിൽ 28ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ സിവിൽ സർവീസ് അക്കാദമിയുടെ, പൊന്നാനി ഈശ്വരമംഗലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ വെച്ച് നടക്കും. 2024 ജൂൺ മൂന്നിന് ക്ലാസുകൾ ആരംഭിക്കും. പ്രവേശനത്തിനുള്ള യോഗ്യത, പ്രവേശന പരീക്ഷാ സിലബസ്, ഫീസ് നിരക്ക്, ഫീസ് ഇളവുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ http://kscsa.org. എന്ന വെബ്സൈറ്റിൽ ലഭിക്കും. 

Latest Videos

undefined

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വിലാസം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിൻ- 679573 ഫോൺ: 0494 2665489, 8281098868, 8848346005, 9846715386, 9645988778. പി.എൻ.എക്‌സ്. 1282/2024

ആൺകുട്ടികൾക്കും അപേക്ഷിക്കാം; വനിതാ പോളിടെക്‌നിക് കോളേജിൽ അവധിക്കാല കോഴ്സുകൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!