UPSC Recruitment 2022 : എയറോനോട്ടിക്കൽ ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ; യുപിഎസ്‍സി അപേക്ഷ; അവസാന തീയതി ജൂലൈ 14

By Web Team  |  First Published Jul 1, 2022, 1:19 PM IST

അപേക്ഷകൾ പൂരിപ്പിച്ച് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 14-ന് രാത്രി 11.59 വരെയാണ്. 


ദില്ലി: എയറോനോട്ടിക്കൽ ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ, തുടങ്ങിയ തസ്തികകളിലേക്കുള്ള ഒഴിവുകൾ സംബന്ധിച്ച വിജ്ഞാപനം (notification) പുറത്തിറക്കി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC Recruitment 2022). യുപിഎസ് സി ഔദ്യോ​ഗിക വെബ്സൈറ്റായ upsc.gov.in ൽ  അപേക്ഷ ഫോം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ പൂരിപ്പിച്ച് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 14-ന് രാത്രി 11.59 വരെയാണ്. 

അപേക്ഷകൾ പ്രിന്റ് ചെയ്യാനുള്ള അവസാന ദിവസം 2022 ജൂലൈ 15 ന് 11.59 മണി വരെയാണ്.  അപേക്ഷാ ഫോമുകൾ പൂരിപ്പിക്കുമ്പോൾ വിശദാംശങ്ങൾ ശരിയായി പൂരിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഉദ്യോഗാർത്ഥികൾ തീർച്ചയായും ശ്രദ്ധിക്കണമെന്ന് ഔദ്യോഗിക അറിയിപ്പ് പറയുന്നു. തെറ്റായ വിവരങ്ങൾ ഉൾപ്പെട്ട അപേക്ഷ ഫോം നിരസിക്കും. 25 രൂപയാണ് അപേക്ഷ ഫീസ്.  SC/ST/PWD/വനിതാ ഉദ്യോഗാർത്ഥികളെ ഫീസ് അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Latest Videos

undefined

UPSC റിക്രൂട്ട്മെന്റ് 2022: എങ്ങനെ അപേക്ഷിക്കാം?
upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
എയറോനോട്ടിക്കൽ എഞ്ചിനീയർ, എഞ്ചിനീയർ & ഷിപ്പ് സർവേയർ കം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ടെക്‌നിക്കൽ) തസ്തികകളിലേക്കുള്ള അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വിശദാംശങ്ങൾ പൂരിപ്പിച്ച് സബ്മിറ്റ് ക്ലിക്ക് ചെയ്യുക
ഫോം ഡൗൺലോഡ് ചെയ്ത് ഒരു പകർപ്പ് സൂക്ഷിക്കുക
അപേക്ഷകർ വിജ്ഞാപനത്തിലെ വിശദാംശങ്ങൾ കൃത്യമായി പരിശോധിച്ച് മനസ്സിലാക്കണം. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖ തീയതിയും സമയവും സംബന്ധിച്ച വിവരങ്ങൾ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്, വെബ്സൈറ്റ് സന്ദർശിക്കുക


 

click me!