തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂൺ 30 വരെയാണ്.
ദില്ലി: അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, മറ്റ് ഒഴിവുകൾ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‍സി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് UPSC (union public service commission) യുടെ ഔദ്യോഗിക സൈറ്റായ upsc.gov.in വഴി പോസ്റ്റുകൾക്ക് അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂൺ 30 വരെയാണ്. 24 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ
സയന്റിഫിക് ഓഫീസർ: 1 പോസ്റ്റ്
അസിസ്റ്റന്റ് മൈനിംഗ് ജിയോളജിസ്റ്റ്: 21 തസ്തികകൾ
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ: 2 തസ്തികകൾ
undefined
അപേക്ഷാ ഫീസ്
അപേക്ഷകർ 25/- (ഇരുപത്തിയഞ്ച് രൂപ) അപേക്ഷ ഫീസ് അടക്കണം. പണമായോ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ മാത്രം. SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഇല്ല. ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾക്ക് UPSC വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. തസ്തികകൾക്കനുസരിച്ച് വിദ്യാഭ്യാസ യോഗ്യതകളും വ്യത്യസ്തമാണ്.
സൗജന്യ പി.എസ്.സി പരിശീലനം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ആറുമാസ സൗജന്യ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ സൗകര്യം അനുസരിച്ച് റെഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ആരംഭിക്കും. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പുറമെ ഒഴിവുളള സീറ്റുകളില്‍ മറ്റ് പിന്നോക്ക വിഭാഗക്കാരെയും പരിഗണിക്കും. എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പും ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍, കോച്ചിംഗ് സെന്റര്‍ മൈനോറിറ്റി യൂത്ത്, തൈക്കാവ് സ്‌കൂള്‍ കോംപൗണ്ട്, പത്തനംതിട്ട - 689 645 എന്ന വിലാസത്തില്‍ നേരിട്ട് അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 20. ഫോണ്‍ : 9961602998, 8281165072.