SEBI Recruitment 2022 : സെബി റിക്രൂട്ട്മെന്റ്: 24 അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ, ജൂലൈ 31 അവസാന തീയതി

By Web Team  |  First Published Jul 14, 2022, 3:23 PM IST

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ sebi.gov.in. ലൂടെ അപേക്ഷ സമർപ്പിക്കാം. 


ദില്ലി: ഇൻഫോർമേഷൻ ടെക്നോളജിയിൽ (information technology) 24 അസിസ്റ്റന്റ് മാനേജർ (assistant manager) (ഓഫീസർ ​ഗ്രേഡ് എ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് (SEBI Recruitment) സെബി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ sebi.gov.in. ലൂടെ അപേക്ഷ സമർപ്പിക്കാം. 

തസ്തിക- ഓഫീസർ ​ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) - ഇൻഫോർമേഷൻ ടെക്നോളജി
ഒഴിവുകളുടെ എണ്ണം - 24
പേ സ്കെയിൽ - 44500-89150
യുആർ - 11
ഇഡബ്ലിയുഎസ് - 1
ഒബിസി - 5
എസ് സി -4
എസ് റ്റി - 3
ആകെ - 24

Latest Videos

30 വയസ്സ് ആണ് പ്രായപരിധി. UR EWS, OBC ഉദ്യോഗാർത്ഥികൾക്ക്: 1000/-, SC/ ST/ PwBD-ക്ക്: 100/- എന്നിങ്ങനെയാണ് അപേക്ഷ ഫീസ്.  ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, ഐഎംപിഎസ്, ക്യാഷ് കാർഡുകൾ/മൊബൈൽ വാലറ്റുകൾ എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കുക. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് sebi.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ആരംഭ തീയതി ജൂലൈ 14.  ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 31. ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: ജൂലൈ 31. മൂന്ന്-ഘട്ട പ്രക്രിയയായിരിക്കും തിരഞ്ഞെടുപ്പ്. ആദ്യഘട്ടം 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ അടങ്ങുന്ന ഓൺലൈൻ സ്ക്രീനിംഗ് പരീക്ഷ, രണ്ടാം ഘട്ടം 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ അടങ്ങുന്ന ഓൺലൈൻ പരീക്ഷ, മൂന്നാം ഘട്ടം അഭിമുഖം.
 

click me!