സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ ബി.എഫ്.എ ഡിഗ്രി കോഴ്‌സിന് ഓൺലൈനായി ജൂലൈ 15 വരെ അപേക്ഷിക്കാം.
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) ബി.എഫ്.എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്) ഡിഗ്രി കോഴ്‌സിന് ഓൺലൈനായി ജൂലൈ 15 വരെ അപേക്ഷിക്കാം. പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും www.admissions.dtekerala.gov.in ൽ ലഭിക്കും. പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിലുള്ള അപേക്ഷകർക്ക് 600 രൂപയും പട്ടികജാതി പട്ടികവർഗക്കാരായ അപേക്ഷകർക്ക് 300 രൂപയും ആണ് ഫീസ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2561313.
മഹാരാജാസ് കോളേജ് ബിരുദ പ്രവേശനം
എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വകുപ്പുകളിലേക്കുളള ബിരുദ പ്രവേശനത്തിനുളള അപേക്ഷ ഓൺലൈനായി ആരംഭിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ നിശ്ചിത സമയത്തിനുളളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങല്‍ക്ക് www.maharajas.ac.in, www.maharajasonline.kerala.gov.in വെബ് സൈറ്റുകളില്‍ ലഭ്യമാണ്.
അപേക്ഷ ക്ഷണിച്ചു
കളമശ്ശേരി ഗവ. ഐ.ടി.ഐ ക്യാമ്പസിൽ പ്രവർത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്‍റെ കീഴിലുള്ള എ.വി.ടി.എസ് സ്ഥാപനത്തിൽ നടന്നു വരുന്ന മെഷിന്‍ ടൂൾ മെയിന്‍റനൻസ്, ഡൊമസ്റ്റിക് അപ്ലയൻസസ് മെയിന്‍റനൻസ്, ടൂൾ ആന്‍റ് ഡൈ മേക്കിംഗ് എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് ഐ.ടി.ഐ ഡിപ്ലോമ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.