ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് എന്നീ വിഷയങ്ങളിലാണ് അവസരം. ആഗസ്റ്റ് 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ (kerala media acdemy) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സിലേക്ക് (PG Diploma) അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് എന്നീ വിഷയങ്ങളിലാണ് അവസരം. ആഗസ്റ്റ് 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മെയ് 31, 2022 ന് 28 വയസ്സ് കവിയരുത്. പട്ടികജാതി /പട്ടികവര്‍ഗ /ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് പ്രായത്തിൽ ഇളവും ഫീസിളവും ഉണ്ടാകും. ഓൺലൈൻ പ്രവേശന പരീക്ഷയുടെയും അഭിരുചി പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
ഇന്റേണ്‍ഷിപ്പും പ്രാക്ടിക്കലും ഉള്‍പ്പെടെ ഒരുവര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. 300 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി/ പട്ടികവര്‍ഗ/ ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ. ഓൺലൈൻ അല്ലെങ്കിൽ ബാങ്ക് മുഖേന പണമടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0484 2422275. ഇ-മെയില്‍: kmaadmission2022@gmail.com
പി.ആർ.ഡി. പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ ഒഴിവുകൾ
ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വാർത്താ ശൃംഘല (പ്രിസം) പദ്ധതിയുടെ ഭാഗമായി വകുപ്പ് ഡയറക്ടറേറ്റിലുള്ള കണ്ടന്റ് എഡിറ്റർ പാനലിലെ രണ്ട് ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 വരെയാണു പാനലിന്റെ കാലാവധി. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം എന്നീ യോഗ്യതയുള്ളവർക്കും ജേണലിസം ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാം.
പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 35 വയസ്. (നോട്ടിഫിക്കേഷൻ നൽകുന്ന തീയതിയിൽ). പ്രതിമാസം 17,940 പ്രതിഫലം ലഭിക്കും. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ prdprism2023@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് 12നു മുൻപ് അപേക്ഷകൾ അയയ്ക്കണം.
കെല്‍ട്രോണ്‍ കോഴ്‌സുകള്‍
കോട്ടയം : ജില്ലയിലെ വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കെല്‍ട്രോണ്‍ മുഖേന മൂന്നുമാസ ഫയര്‍ സേഫ്റ്റി ആന്‍ഡ് ഇലക്ട്രോണിക് സിസ്റ്റം മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തും. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 31 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോണ്‍: 0481 2371187