ITBP Recruitment : ഐടിബിപി റിക്രൂട്ട്മെന്റ്; സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് അപേക്ഷ; ശമ്പളം - 35400 - 112400

By Web Team  |  First Published Aug 18, 2022, 2:07 PM IST

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആണ്. 


ദില്ലി: ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ 18 സബ് ഇൻസ്പെക്ടർ ൾ(സ്റ്റാഫ് നഴ്സ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആണ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ itbpolice.nic.in വഴി അപേക്ഷ സമർപ്പിക്കാം. 

തസ്തിക - സബ് ഇൻസ്പെക്ടർ (എസ് ഐ - സ്റ്റാഫ് നഴ്സ്)
ഒഴിവുകളുടെ എണ്ണം -18
ശമ്പളം - 35400 - 112400  ലെവൽ 6

Latest Videos

വിശദാംശങ്ങൾ 
യുആർ - 11
എസ് സി - 1
എസ് ടി - 2
ഒബിസി -2
ഇ ഡബ്ലിയു എസ് - 2
ആകെ - 18

അപേക്ഷകൻ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോർഡിൽ 10+2 ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായിരിക്കണം. കൂടാതം, സെൻട്രൽ / സ്റ്റേറ്റ് നഴ്‌സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത ജനറൽ നഴ്സിംഗ് മിഡ്‌വൈഫറി പരീക്ഷ പാസായിരിക്കണം. 21-30 വയസ്സാണ് പ്രായപരിധി. ഓൺലൈനായിട്ടാണ് അപേക്ഷ ഫീസടക്കേണ്ടത്. ജനറൽ, ഒബിസി, ഇഡബ്ലിയു എസ്  വിഭാ​ഗത്തിന് 200 രൂപയാണ് അപേ​ക്ഷ ഫീസ്. എസ് സി, എസ് ടി വനിത ഉദ്യോ​ഗാർത്ഥികൾക്ക് ഫീസില്ല. ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ - itbpolice.nic.in. - ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആ​ഗസ്റ്റ് 17 മുതലാണ് അപേക്ഷ നടപടികൾ ആരംഭിച്ചത്. സെപ്റ്റംബർ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ശാരീരിക ക്ഷമതാ പരീ​ക്ഷ, പിഇറ്റി, സ്കിൽടെസ്റ്റ്, മെഡിക്കൽ പരിശോധന എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെര‍ഞ്ഞെടുപ്പ്. 

ഹെല്‍ത്ത് കെയര്‍ ഫീല്‍ഡ് കോഴ്‌സുകൾ, ഐ.എച്ച്.ആര്‍.ഡി ഡിഗ്രി പ്രവേശനം, സ്‌കോള്‍ കേരള ഡിസിഎ

അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), അലുമിനിയം ഫാബ്രിക്കേഷൻ, കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആന്റ് നെറ്റ്‌വർക്കിംഗ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഗാർമെന്റ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, ഓട്ടോകാഡ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്:  0471-2360611, 8075289889, 9495830907.

click me!