സെപ്റ്റംബർ 24 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ദില്ലി: ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെഗുലർ/കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത യോഗ്യതയും താത്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 24 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ippbonline.com എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യത മാനദണ്ഡം, പ്രായപരിധി എന്നിവ ഓരോ തസ്തികക്കും വ്യത്യസ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാം.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. അഭിമുഖത്തിന് പുറമേ അസസ്മെന്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഓൺലൈൻ പരീക്ഷ എന്നിവയുണ്ടായിരിക്കും. റിക്രൂട്ട്മെന്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികളുടെയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാകും. ഈ തസ്തികകളിലേക്കുള്ള അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് 750 രൂപയും എസ് സി, എസ് ടി, പി ഡബ്ലിയു ഡി വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് 150 രൂപയും ആയിരിക്കും.
undefined
അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഗവണ്‍മെന്റ് / ഗവണ്‍മെന്റ്-എയ്ഡഡ്/IHRD/CAPE/ സ്വാശ്രയ പോളിടെക്‌നിക് കോളേജിലേക്കു പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യത്തെ ഓപ്ഷനോ, ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിച്ചവര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവന്‍ ഫീസടച്ച് പ്രവേശനം നേടണം. പുതിയതായി ലഭിച്ച അലോട്ട്‌മെന്റ് നിലനിര്‍ത്തുകയും ഉയര്‍ന്ന ഓപ്ഷനുകളിലേക്കു് മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകര്‍ അടുത്തുള്ള ഗവണ്‍മെന്റ് അല്ലെങ്കിൽ ഗവ. എയ്ഡഡ് പോളിടെക്‌നിക്കിൽ രജിസ്റ്റർ ചെയ്ത് താല്‍ക്കാലിക പ്രവേശനം നേടണം.
നേരത്തെ രജിസ്റ്റര്‍ ചെയ്ത് താല്‍ക്കാലിക പ്രവേശനം നേടിയവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല, അവര്‍ക്ക് ലഭിച്ച ഉയര്‍ന്ന ഓപ്ഷന്‍ ഇഷ്ടപ്പെടുകയാണെങ്കിൽ അതാത് സ്ഥാപനങ്ങളിൽ പോയി പ്രവേശനം നേടാവുന്നതാണ്. അല്ലാത്തപക്ഷം മൂന്നാമത്തെ അലോട്ട്‌മെന്റിനായി കാത്തിരിക്കാം. രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും സെപ്റ്റംബർ 17ന് വൈകിട്ട് 4 വരെ അവസരമുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അവരുടെ ഉയര്‍ന്ന ഓപ്ഷനുകൾ ഓണ്‍ലൈനായി പുനഃക്രമീകരണം നടത്താം.