തപാൽ മുഖേനയാണ് അപേക്ഷ അയക്കേണ്ടതെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. നിശ്ചിത ഫോർമാറ്റിൽ വൃത്തിയായ കൈയക്ഷരത്തിലായിരിക്കണം അപേക്ഷ.
ദില്ലി: ഇന്ത്യൻ ആർമി ASC സെന്റർ (Indian Army ASC Centre ) സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ, ഫയർമാൻ, എംടിഎസ്, കുക്ക്, ഫയർ എഞ്ചിനീയർ തുടങ്ങിയ തസ്തികകളിലേക്ക് (Recruitment) റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളോടൊപ്പം എല്ലാ വിശദാംശങ്ങളും സഹിതം അപേക്ഷ അയയ്ക്കണം. തപാൽ മുഖേനയാണ് അപേക്ഷ അയക്കേണ്ടതെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. നിശ്ചിത ഫോർമാറ്റിൽ വൃത്തിയായ കൈയക്ഷരത്തിലായിരിക്കണം അപേക്ഷ. അപേക്ഷാ ഫോമിനൊപ്പം യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് ആവശ്യമായ മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയിരിക്കണം. ഉദ്യോഗാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകൾ സഹിതം ഈ വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. “The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre (South) – 2 ATC/ASC Centre (North)-1 ATC Agram Post, Bangalore -07”.
ഇതൊരു ഓഫ്‌ലൈൻ അപേക്ഷാ പ്രക്രിയയാണെന്നും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്ക് ഇല്ലെന്നും ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നുണ്ട്. ഇന്ത്യൻ ആർമി എഎസ്‌സി സെന്റർ റിക്രൂട്ട്‌മെന്റ് 2022-നുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നൈപുണ്യ/ശാരീരിക/പ്രായോഗിക പരീക്ഷയും എഴുത്തുപരീക്ഷയും അടങ്ങിയിരിക്കും. ക്യാമ്പ് ഗാർഡ്, മാലി/ ഗാർഡനർ, മെസഞ്ചർ/ റെനോ ഓപ്പറേറ്റർ, സിസിഐ, കുക്ക്സ്, ക്ലീനർ, എഫ്ഇഡി, ഫയർമാൻ, ഫയർ ഫിറ്റർ, സ്റ്റേഷൻ ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കുള്ള പ്രായപരിധി 18 മുതൽ 25 വയസ്സ് വരെയാണ്. സിവിലിയൻ മോട്ടോർ ഡ്രൈവറുടെ പ്രായപരിധി 18 മുതൽ 27 വയസ്സ് വരെയാണ്.