കേന്ദ്ര ആയുഷ് മന്ത്രാലയതിന്റെ മാർഗ്ഗ നിർദേശ പ്രകാരം അപേക്ഷ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് ലഭിക്കേണ്ട അവസാന തീയതി നവംബർ 25 ആയി നിജപ്പെടുത്തിയിരിക്കുന്നതിനാൽ വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
ചെന്നൈ: തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ കോളേജിലെ എം. ഡി (സിദ്ധ) കോഴ്‌സിലേക്കും, ഹൈദരാബാദിലെ സർക്കാർ നിസാമിയ ടിബ്ബി കോളേജ്, ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ എന്നീ കോളേജുകളിലെ എം. ഡി യുനാനി കോഴ്‌സിലേക്കും നിലവിൽ ഈ പി.ജി. കോഴ്‌സുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് 2022-23 അക്കാദമിക് വർഷം അപേക്ഷ ക്ഷണിക്കുന്നു.
ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റു രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷ ഇമെയിൽ വഴിയോ, നേരിട്ടോ, തപാൽ മുഖേനയോ ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നവംബർ 19 നു വൈകിട്ട് 4നു മുൻപായി ലഭിക്കത്തക്ക വിധത്തിൽ ഡയറക്ടർ, ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ayurveda.kerala.gov.in, ഇ - മെയിൽ വിലാസം: director.ame@kerala.gov.in.
undefined
കേന്ദ്ര ആയുഷ് മന്ത്രാലയതിന്റെ മാർഗ്ഗ നിർദേശ പ്രകാരം അപേക്ഷ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് ലഭിക്കേണ്ട അവസാന തീയതി നവംബർ 25 ആയി നിജപ്പെടുത്തിയിരിക്കുന്നതിനാൽ വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
വാക്-ഇൻ അഡ്മിഷൻ
കേന്ദ്രഗവണ്മെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ തിരുവനന്തപുരം വെള്ളയമ്പലത്തു പ്രവർത്തിക്കുന്ന ഇ.ആർ ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എംടെക് (വി.എൽ.എസ്.ഐ. ആൻഡ് എംബഡഡ് സിസ്റ്റംസ്), എംടെക് (സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി) എന്നീ തൊഴിലധിഷ്ഠിത എം.ടെക് പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റിലേക്ക് വാക്-ഇൻ അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: erdciit.ac.in, 8547897106, 9446103993, 81388997025- 04712723333, 250, 318.