28 ഒഴിവുകൾ സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III, പ്രോസിക്യൂട്ടർ - 12, അസിസ്റ്റന്റ് പ്രൊഫസർ - 2, വെറ്ററിനറി ഓഫീസർ - 10 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ.
ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സ്പെഷ്യലിസ്റ്റ് ഗ്രേഡ് III, പ്രോസിക്യൂട്ടർ, അസിസ്റ്റന്റ് പ്രൊഫസർ, വെറ്ററിനറി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ UPSConline.nic.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 13 ആണ്. 37 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതിൽ 28 ഒഴിവുകൾ സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III, പ്രോസിക്യൂട്ടർ - 12, അസിസ്റ്റന്റ് പ്രൊഫസർ - 2, വെറ്ററിനറി ഓഫീസർ - 10 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ. ഉദ്യോഗാർത്ഥികൾ 25 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് പുരുഷ ഉദ്യോഗാർത്ഥികൾക്ക് "ഫീസ് ഇളവ്" ലഭ്യമല്ല. അവർ നിശ്ചിത ഫീസ് മുഴുവൻ അടയ്‌ക്കേണ്ടതുണ്ട്.
UPSC റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാനുള്ള നടപടികൾ:
undefined
UPSConline.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
"One-time registration (OTR)" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒരു രജിസ്ട്രേഷൻ ചെയ്യുക.
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനായി വിശദാംശങ്ങൾ പൂരിപ്പിക്കുക
രേഖകൾ അപ്‌ലോഡ് ചെയ്യുക, ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക
ഭാവി റഫറൻസിനായി ഒരു പ്രിന്റൗട്ട് എടുക്കുക
ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
ഇടുക്കി നെടുംകണ്ടം സർക്കാർ പോളിടെക്നിക് കോളജിൽ 2022-23 അധ്യയന വർഷത്തേക്കുള്ള കമ്പ്യൂട്ടർ എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ്, ഇലക്ട്രോണിക്സ് എൻജിനിയറിങ് എന്നീ കോഴ്സുകളിലേക്കുള്ള ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 29ന് കോളേജ് ഓഫീസിൽ നടക്കും. അപേക്ഷാ സമയത്ത് സമർപ്പിച്ച എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ നിർദ്ദേശിച്ചിട്ടുള്ള ഫീസുമായി രക്ഷകർത്താവിനോടൊപ്പം എത്തണം. വെബ്സൈറ്റ്: polyadmission.org/let ഫോൺ: 04868 234082, 9497690451, 9497761221.