SSC Delhi Police Recruitment : ദില്ലി പൊലീസിൽ 857 ഹെഡ്കോൺസ്റ്റബിൾ; അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

By Web Team  |  First Published Jul 9, 2022, 2:32 PM IST

അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 29, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in വഴി അപേക്ഷിക്കാം.


ദില്ലി: ഡൽഹി പോലീസിൽ (delhi police recruitment) 857 ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ (AWO)/ടെലി-പ്രിൻറർ ഓപ്പറേറ്റർ, TPO) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (staff selection commission) അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 29, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in വഴി അപേക്ഷിക്കാം.

തസ്തിക: ഹെഡ് കോൺസ്റ്റബിൾ (AWO/TPO)
ഒഴിവുകളുടെ എണ്ണം: പുരുഷൻ: 573
ഒഴിവുകളുടെ എണ്ണം: സ്ത്രീകൾ: 284
പേ സ്കെയിൽ: 25500 – 81100/- ലെവൽ -4

Latest Videos

ഉദ്യോഗാർത്ഥി 12-ാം ക്ലാസ് (സീനിയർ സെക്കൻഡറി) സയൻസ്, മാത്തമാറ്റിക്‌സ് വിഷയങ്ങളായി പഠിച്ചിരിക്കണം. അല്ലെങ്കിൽ മെക്കാനിക്ക് കം ഓപ്പറേറ്റർ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റം ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇംഗ്ലീഷ് വേഡ് പ്രോസസ്സിംഗ് വേഗതയുടെ ടെസ്റ്റിൽ15 മിനിറ്റിനുള്ളിൽ 1000 കീ ഡിപ്രഷനുകൾ. കംപ്യൂട്ടറിൽ അടിസ്ഥാന പരിജ്ഞാനം ഉണ്ടാകണം. പ്രിന്റിം​ഗ്, എംഎസ് ഓഫീസ്, സേവിം​ഗ് ആന്റ് മോഡിഫിക്കേഷൻ ഇൻ ടൈപ്പ്ഡ് ടെക്സ്റ്റ്, പാര​ഗ്രാഫ് സെറ്റിം​ഗ് ആന്റ് നംപറിം​ഗ് എന്നിവ അറിഞ്ഞിരിക്കണം.  

 UR/EWS എന്നീ വിഭാ​ഗത്തിൽ പെട്ടവർക്ക് 18 മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. ഒബിസി - 18 മുതൽ 30 വയസ്സ് വരെ, എസ് സി , എസ് ടി- 18 മുതൽ 32 വയസ്സ് വരെ, ഡിപ്പാർട്ട്മെന്റൽ - 18 മുതൽ 40 വയസ്സ് വരെ.  വിസ, മാസ്റ്റർകാർഡ്, മാസ്‌ട്രോ, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഭീം യുപിഐ, നെറ്റ് ബാങ്കിംഗ് വഴിയോ എസ്ബിഐ ചലാൻ വഴി എസ്ബിഐ ശാഖകളിലോ പരീക്ഷാ ഫീസ് അടയ്ക്കുക. Gen/ OBC/EWS-ന്: 100/- രൂപയാണ് ഫീസ്. എസ്‌സി/എസ്ടി/സ്ത്രീകൾ/ഇഎസ്‌എം എന്നിവർക്ക് ഫീസില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് SSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ ഒബ്‌ജക്റ്റീവ് ടെസ്റ്റ്, ഫിസിക്കൽ ടെസ്റ്റ്, ടൈപ്പിംഗ് ടെസ്റ്റ്, കമ്പ്യൂട്ടർ (ഫോർമാറ്റിംഗ്) ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

പ്രധാനപ്പെട്ട തീയതികൾ
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ആരംഭ തീയതി: ജൂലൈ 08, 2022
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 29, 2022
ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: ജൂലൈ 30, 2022
ഓഫ്‌ലൈനായി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: ജൂലൈ 30, 2022
ഓൺലൈൻ അപേക്ഷ തിരുത്താനുള്ള അവസാന തീയതി: ഓഗസ്റ്റ് 02, 2022
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ ഷെഡ്യൂൾ: ഒക്ടോബർ 2022

click me!