അനാഥരും നിർധനരുമായ കുഞ്ഞുങ്ങൾക്ക് കൈത്താങ്ങായി ‘സ്നേഹപൂർവ്വം’ പദ്ധതി; അപേക്ഷ അവസാന തീയതി ഡിസംബർ 12

By Web Team  |  First Published Nov 15, 2022, 2:27 PM IST

വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന നവംബർ 16 മുതൽ സമർപ്പിക്കാം. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി അപ്‌ലോഡ്‌ ചെയ്യണം. 


തിരുവനന്തപുരം: മാതാപിതാക്കളിലൊരാളോ ഇരുവരുമോ മരണമടഞ്ഞതും നിർധനരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവ്വം’ പദ്ധതി 2022-23  അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. 

വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന നവംബർ 16 മുതൽ സമർപ്പിക്കാം. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി അപ്‌ലോഡ്‌ ചെയ്യണം. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷൾ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല. 

Latest Videos

undefined

ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 12. അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ചശേഷം ലഭിക്കുന്ന പ്രിന്റഔട്ട് 2023 ഫെബ്രുവരി 28നകം കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ അയച്ചു ലഭ്യമാക്കണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന പ്രിന്റ്ഔട്ടുകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: http://kssm.ikm.in, 1800-120-1001 (ടോൾ ഫ്രീ നമ്പർ).

സ്കോളർഷിപ്പ്
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്പ്മെന്റ് സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 2022-23 വർഷം സർക്കാർ/എയ്ഡഡ് സ്കൂളിൽ 5, 8 ക്ലാസിൽ പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മുൻ വർഷത്തെ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡിൽ കുറയാതെ മാർക്ക് നേടിയിരിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.
 

click me!