വിമുക്ത ഭടന്മാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്, ക്ഷേമനിധി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം

By Web Team  |  First Published Dec 1, 2022, 2:47 PM IST

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2022-23 വർഷത്തെ ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷിക്കാം. 


കോട്ടയം: വിമുക്തഭടന്മാരുടെ തൊഴിലധിഷ്ഠിത/പ്രവൃത്തിപര/സാങ്കേതിക കോഴ്‌സുകളിൽ പഠിക്കുന്ന മക്കൾക്ക് /ഭാര്യക്ക് നിബന്ധനകൾക്ക് വിധേയമായി സ്‌കോളർഷിപ്പിന് ഡിസംബർ 25നകം അപേക്ഷിക്കാം. കഴിഞ്ഞ പരീക്ഷയിൽ 50 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ മറ്റു സ്‌കോളർഷിപ്പ് ലഭിക്കാത്ത 25 വയസിൽ കവിയാത്തവർക്കാണ് അർഹത. അർഹതയുള്ളവർ ഡിസ്ചാർജ് ബുക്ക്, വിമുക്തഭട തിരിച്ചറിയൽകാർഡ് എന്നിവ സഹിതം കോട്ടയം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഹാജരാകണം.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
കോട്ടയം: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2022-23 വർഷത്തെ ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷിക്കാം. ബോർഡിൽ അംഗത്വമെടുത്ത് 2022 മേയ് 31നു രണ്ടു വർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്.

Latest Videos

undefined

കേരളത്തിലെ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത ഫുൾടൈം കോഴ്സുകളിൽ ഡിഗ്രി, പിജി, പ്രൊഫഷണൽ കോഴ്സുകൾ, പോളിടെക്നിക്ക്, എൻജിനീയറിംഗ്, മെഡിക്കൽ, അഗ്രികൾച്ചർ, നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്. അപേക്ഷാ ഫോം ഡിസംബർ 1 മുതൽ 10 രൂപ നിരക്കിൽ ബോർഡിന്റെ വൈക്കം സബ് ഓഫീസിൽ നിന്ന് ലഭിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകുന്ന അപേക്ഷ ഫോറം കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വൈക്കം സബ് ഓഫീസിൽ ജനുവരി 15 വരെ സ്വീകരിക്കും.


 

click me!