ബി പി എഡ് ഇന്നൊവേറ്റീവ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ; പ്രവേശന പരീക്ഷ ഒക്ടോബർ 9 ന്

By Web Team  |  First Published Sep 30, 2022, 2:26 PM IST

കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2022 ഒക്ടോബര്‍ 7 ന് രാവിലെ 9 മണിക്ക് തിരുവനന്തപുരത്തെ സായ് -എല്‍എന്‍സിപിഇയില്‍ പ്രവേശന പരീക്ഷയ്ക്കായി എത്തണം


തിരുവനന്തപുരം: സായ് -എല്‍എന്‍സിപിഇ,  ബിപിഇഡ് (4 വര്‍ഷം) ഇന്നൊവേറ്റീവ് കോഴ്സില്‍ എസ്‍സി വിഭാഗത്തില്‍ ഒഴിഞ്ഞുകിടക്കുന്ന 3 സീറ്റുകളും എസ്ടി വിഭാഗത്തിലെ ഒരു സീറ്റും നികത്തുന്നതിന്  യോഗ്യരായ എസ്‍സി/എസ്ടി പെണ്‍കുട്ടികളില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു. യോഗ്യത: 12/പ്ലസ് ടു, പ്രായപരിധി: 1997 ജൂണ്‍ ഒന്നിനോ അതിനു ശേഷമോ ജനിച്ചവര്‍. കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2022 ഒക്ടോബര്‍ 7 ന് രാവിലെ 9 മണിക്ക് തിരുവനന്തപുരത്തെ സായ് -എല്‍എന്‍സിപിഇയില്‍ പ്രവേശന പരീക്ഷയ്ക്കായി 2022-23 പ്രോസ്പെക്ടസില്‍ നിര്‍ദ്ദേശിച്ച യോഗ്യതാ രേഖകളുമായി  (അസ്സല്‍, സിറോക്‌സ് കോപ്പിയില്‍) മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സഹിതം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം.  ഈ വര്‍ഷം (2022-23) ഇതിനകം പ്രവേശന പരീക്ഷകളില്‍ പങ്കെടുത്തവര്‍ യോഗ്യരല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2412189.

സായി എല്‍.എന്‍.സി.പി.ഇ മിനി മാരത്തണ്‍ സംഘടിപ്പിച്ചു

Latest Videos

undefined

ലോക ഹൃദയദിനത്തോടനുബന്ധിച്ച്  കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്‌പോ4ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്മീഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍, (സായി എല്‍.എന്‍.സി.പി.ഇ) തിരുവനന്തപുരത്തു മിനി മാരത്തണ്‍ സംഘടിപ്പിച്ചു.  -''ഓരോ ഹൃദയത്തിനും വേണ്ടി ഹൃദയം ഉപയോഗിക്കുക'' എന്നതായിരുന്നു പ്രമേയം. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കെതിരെ പോരാടുന്നതിന് ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചത് .

ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ശ്രീ.ജ്യോതിസ് ചന്ദ്രന്‍ മിനി മാരത്തണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സായി എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പലും  ഡയറക്ടറുമായ ഡോ.ജി.കിഷോര്‍, പരിശീലകര്‍, ട്രെയിനികള്‍, വിദ്യാര്‍ത്ഥികള്‍  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് യുവജനങ്ങള്‍ക്കിടയില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് തിരുവനന്തപുരം എസ്‌കെ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ.അര്‍ഷാദ് സംസാരിച്ചു. 

 

click me!