രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജ് പ്രവേശനം; പരീക്ഷ ഡിസംബർ 3ന്, അവസാന തീയതി ഒക്ടോബർ 15; വിശദാംശങ്ങളിങ്ങനെ..

By Web Team  |  First Published Jul 21, 2022, 8:48 AM IST

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. 


തിരുവനന്തപുരം: ഡെറാഡൂണിലെ (rashtriya indian military college) രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2023 ജൂലൈയിലെ പ്രവേശനത്തില്പള്ള (examination) പരീക്ഷ, തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ 2022 ഡിസംബർ മൂന്നിന് നടക്കും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും   അപേക്ഷിക്കാം. 01.07.2023-ൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ 7-ാം ക്ലാസിൽ പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. 02/07/2010-ന് മുൻപോ 01/01/2012-ന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. (അതായത് 01/07/2023-ൽ അഡ്മിഷൻ സമയത്ത് 111/2 വയസിനും 13 വയസിനും ഉള്ളിലുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കില്ല.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയും, എസ്.സി/എസ്.റ്റി. വിഭാഗത്തിലെ കുട്ടികൾക്ക്  ജാതി തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകൾ  സഹിതം 555 രൂപയുമാണ് അപേക്ഷാഫോമിന്.

Latest Videos

Read more: പ്ലസ് വൺ പ്രവേശനം; അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും, സിബിഎസ്ഇ വിദ്യാർഥിക‌ൾ കോടതിയിൽ

ഈ തുകയ്ക്കുള്ള   ഡിമാന്റ് ഡ്രാഫ്റ്റ്  'THE COMMANDANT, RIMC DEHRADUN,' DRAWEE BRANCH,  STATE BANK OF INDIA, TEL BHAVAN, DEHRADUN, (BANK CODE - 01576) UTTARAKHAND  എന്ന വിലാസത്തിൽ  മാറാവുന്ന  തരത്തിൽ  എടുത്ത് കത്ത് സഹിതം 'THE COMMANDANT RASHTRIYA INDIAN MILITARY COLLEGE, DEHRADUN, UUTTARAKHAND 248003' എന്ന വിലാസത്തിൽ  അപേക്ഷിക്കണം. ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദേശങ്ങൾ www.rimc.gov.in ൽ ലഭിക്കും. കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ നിർദിഷ്ട അപേക്ഷ പൂരിപ്പിച്ച് ഒക്‌ടോബർ 15ന് മുമ്പ് ലഭിക്കുന്ന തരത്തിൽ 'സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12' എന്ന വിലാസത്തിൽ  അയയ്ക്കണം.

അപേക്ഷയ്‌ക്കൊപ്പം ഡെറാഡൂൺ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ  നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോറം (2 കോപ്പി), പാസ്‌പോർട്ട്   വലിപ്പത്തിലുള്ള  2    ഫോട്ടോകൾ (ഒരു കവറിൽ ഉള്ളടക്കം ചെയ്തിരിക്കണം), ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകൾ, സ്ഥിരമായ മേൽവിലാസം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് (ഡൊമിസൽ സർട്ടിഫിക്കറ്റ്),  എന്നിവയും വിദ്യാർഥി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദ്ദിഷ്ട അപേക്ഷാഫോറം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതി, ഏതു ക്ലാസ്സിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പ്, ആധാർ കാർഡിന്റെ രണ്ട് പകർപ്പ് (ഇരുവശവും ഉള്ളത്). അല്ലാത്തപക്ഷം അപേക്ഷ നിരസിക്കുന്നതാണ്, 9.35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ്  ലഭിക്കേണ്ട മേൽ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) എന്നിവയും ഉൾപ്പെടുത്തണം.

click me!