നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉള്ളവരും, 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അനുവദിക്കപ്പെട്ട 4 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ (പോക്‌സോ) കോടതികളിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉള്ളവരും, 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്‍ ഉള്‍പ്പെടുന്ന പോലീസ് സ്‌റ്റേഷന്റെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ബയോഡാറ്റയും രേഖകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 30 ന് മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കണം. വിലാസം: സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ട്രേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം- 965043
യോഗ ഡെമോൺസ്‌ട്രേറ്റർ നിയമനം
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിലേക്ക് യോഗ ഡെമോൺസ്‌ട്രേറ്റർ ആയി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഓഗസ്റ്റ് 26ന് രാവിലെ 11 മണിക്ക് ഹാജരാകണം. യോഗ്യത എസ്.എസ്.എൽ.സി, അംഗീകൃത യൂണിവേഴ്‌സിറ്റി/ ഗവൺമെന്റിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റ്/ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത പി.ജി ഡിപ്ലോമ സർട്ടിഫിക്കറ്റ്/ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബി.എൻ.വൈ.എസ്/ എം.എസ്‌സി (യോഗ)/ എംഫിൽ (യോഗ) സർട്ടിഫിക്കറ്റ്. പ്രായം 40ൽ താഴെ.
വാക്ക് ഇൻ ഇന്റർവ്യൂ
കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോട്ടയം ആത്മ കാര്യാലയത്തിൽ ബ്ലോക്ക് ടെക്‌നോളജി മാനേജരായി (ബി.ടി.എം) കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 29535 രൂപയാണു പ്രതിമാസ വേതനം. കാർഷിക/ കാർഷിക അനുബന്ധ മേഖലയിലെ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിചയവും കാർഷിക/ കാർഷിക അനുബന്ധ മേഖലയിൽ രണ്ടുവർഷത്തിൽ കുറയാത്ത പരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. സെപ്റ്റംബർ രണ്ടിന് രാവിലെ 10 മണിക്ക് കോട്ടയം കലക്ടറേറ്റിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആത്മ കാര്യാലയത്തിൽ വച്ചാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, ഫോട്ടോ ഐഡന്റിറ്റി കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോൺ: 9447139841
അധ്യാപക ഒഴിവ്
ശ്രീകാര്യം കട്ടേലയിലെ ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഹയര്‍സെക്കന്ററി കൊമേഴ്‌സ് ജൂനിയര്‍ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.കോം, ബി. എഡ്, സെറ്റ്. ഇന്റര്‍വ്യൂ ആഗസ്റ്റ് 29 ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കും. വിവരങ്ങള്‍ക്ക് 0471 2597900
കരാർ അടിസ്ഥാനത്തിൽ നിയമനം
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ഓവർസിയർ ഗ്രേഡ് II തസ്തികയിലേയ്ക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഐടിഐ/ ഐടിസി/ തത്തുല്യ യോഗ്യത പാസാകണം. (സിവിൽ എൻജിനീയറിംഗ് - 2 വർഷത്തെ കോഴ്സ്) പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 25 വൈകീട്ട് 4 മണി വരെ. അപേക്ഷ തപാൽ മുഖേനയോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ നൽകാം. അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടുക. വിലാസം: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, മുല്ലശ്ശേരി പി.ഒ - 680509,