ഓവർസീസ് സ്കോളർഷിപ്പ് ; വിവിധ സ്കോളർഷിപ്പുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഇവയാണ്...

By Web Team  |  First Published Jan 11, 2023, 3:44 PM IST

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 


തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/എൻജിനിയറിങ്/പ്യൂവർ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് വിഷയങ്ങളിൽ ഉപരിപഠനം (PG/Ph.D) കോഴ്‌സുകൾക്കു മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ അധികരിക്കരുത്. www.egrantz.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. 31നകം അപേക്ഷിക്കണം. ഫോൺ: 0471-2727379.

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ കലാ-കായിക-ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവർക്ക് 2021-22 വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്കാണ് അവസരം. മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ നിന്ന് അപേക്ഷ സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധരേഖകൾ സഹിതം ജനുവരി 27 വൈകുന്നേരം 5 ന്  മുൻപായി സമർപ്പിക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. 

Latest Videos

ബ്രൈറ്റ് സ്‌ററുഡന്റ്‌സ് സ്‌കോളര്‍ഷിപ്പ്: അപേക്ഷാ തിയ്യതി നീട്ടി
കേരളത്തിലെ സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്താം ക്ലാസ് മുതൽ പി ജി കോഴ്സുകൾക്ക് വരെ പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കൾക്ക്  2022-2023 അദ്ധ്യയന വർഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ് സ്കൊളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 15 വരെ നീട്ടി. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ആകെ 50 ശതമാനമോ അതിൽ കൂടുതലോ മാർക്ക് ലഭിച്ചിരിക്കണം. വാർഷിക വരുമാനം മൂന്ന് ലക്ഷം (300000) രൂപ വരെയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ ഫാറത്തിനും വിശദ വിവരങ്ങൾക്കും ജില്ല സൈനിക ക്ഷേമ ഒഫീസുമായി ബന്ധപ്പെടേണ്ടതാണ്. (ഫോൺ-0471-2472748)കൂടുതൽ വിവരങ്ങൾക്ക് 0471 2460667
 

click me!