വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ഇവയാണ്; വിശദ​ വിവരങ്ങളും അപേക്ഷിക്കേണ്ട അവസാന തീയതിയും അറിയാം

By Web Team  |  First Published Nov 26, 2022, 3:39 PM IST

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 


തിരുവനന്തപുരം:  പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് സ്റ്റുഡന്റസ് സ്കീം, ഭിന്നശേഷി വിഭാഗക്കാർക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്ക് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ഇൻസ്റ്റിട്യൂട്ട് നോഡൽ ഓഫീസർമാരും ആധാർ നമ്പർ ഉപയോഗിച്ച് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ (NSP) കെ.വൈ.സി രജിസ്ട്രേഷൻ എടുക്കണം.

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  0471 2325582, 8330010855.

Latest Videos

undefined

വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കള്‍ക്കും ഭാര്യക്കും സ്‌കോളര്‍ഷിപ്പ്
വിമുക്തഭടന്മാരുടെ മക്കള്‍ക്കും ഭാര്യക്കും സൈനിക ക്ഷേമ വകുപ്പ് മുഖേന നല്‍കുന്ന പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മുഴുവന്‍സമയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കാണ് അവസരം. കഴിഞ്ഞ അധ്യയന വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയവരും മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിച്ചിട്ടില്ലാത്തവരുമായിരിക്കണം. 

വരുമാനപരിധിയില്ല. വിമുക്തഭടന്മാരുടെ മക്കളുടെ പ്രായം 25 വയസ്സില്‍ താഴെ ആയിരിക്കണം. വിവാഹിതരും, സ്വയ വരുമാനമുള്ളവരുമായ ആശ്രിതര്‍ക്കും ക്യാപ്പിറ്റേഷന്‍ ഫീ നല്‍കി പ്രവേശനം നേടിയവര്‍ക്കും സ്‌കോളര്‍ഷിപ്പ് അര്‍ഹതയില്ലെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 25ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാക്കണം. അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍:0471 2472748.

നാടൻകലകളിൽ പരിശീലനം നേടുന്ന കുട്ടികൾക്ക് സ്റ്റൈപ്പന്റ്; അഭിരുചി പരീക്ഷ, ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി ഡിസംബർ 3

click me!