കോഴിക്കോട് സിറ്റിയിലെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ റെസ്‌ക്യൂ ബോര്‍ഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് എന്‍ജിന്‍ ഡ്രൈവര്‍, ലാസ്‌കര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
കോഴിക്കോട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലത്തിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസ് മാരെ തെരഞ്ഞെടുക്കുന്നു. ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കെമിസ്ട്രി/മൈക്രോ ബയോളജി/എന്‍വിയോണ്‍മെന്റ് സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിവരങ്ങള്‍ക്ക്: 9645073858.
അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ് കുന്നമംഗലം കാര്യാലയത്തിന് പരിധിയിലെ കുന്നമംഗലം, പെരുമണ്ണ എന്നീ പഞ്ചായത്തുകളില്‍ വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്കും, പെരുവയല്‍, കുരുവട്ടൂര്‍, ചാത്തമംഗലം എന്നീ പഞ്ചായത്തുകളില്‍ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്കും യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ കുന്നമംഗലം ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 18 വൈകിട്ട് 5 മണി.വിവരങ്ങള്‍ക്ക്: 0495 2800682.
അപേക്ഷ ക്ഷണിച്ചു
undefined
നിയമനം
കോഴിക്കോട് സിറ്റിയിലെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ റെസ്‌ക്യൂ ബോര്‍ഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് എന്‍ജിന്‍ ഡ്രൈവര്‍, ലാസ്‌കര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ,് പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നീ രേഖകള്‍ അടങ്ങുന്ന അപേക്ഷകള്‍ കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ ഡി.ഐ.ജി ആന്‍ഡ് ജില്ലാ പോലീസ് മേധാവി, സിറ്റി പോലീസ് ഓഫീസ്, പാവമണി റോഡ്, മാനാഞ്ചിറ പോസ്റ്റ്, കോഴിക്കോട് 673001. എന്ന വിലാസത്തില്‍ നവംബര്‍ 6 വൈകിട്ട് 5 മണിക്ക് മുന്‍പായി ലഭിക്കണം. ഫോണ്‍: 0495 2722673.
ജില്ലാ മിഷന്‍ കോഡിനേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പിന് കീഴില്‍ തീരമൈത്രി പദ്ധതിയില്‍ ജില്ലയില്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അവസാന തീയതി ഓഗസ്റ്റ് 25. ഫോണ്‍-9745100221.
അതിഥി അധ്യാപക നിയമനം
താനൂര്‍ സി.എച്ച്.എം.കെ.എം ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ബിസിനസ്് മാനേജ്‌മെന്റ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു (ആഴ്ചയില്‍ 13 മണിക്കൂര്‍). യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 26 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി (55%) യോഗ്യതയുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ക്ക് gctanur.ac.in സന്ദര്‍ശിക്കുക.