പോളിടെക്നിക്ക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ; ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ്

By Web Team  |  First Published Aug 26, 2022, 11:12 AM IST

2022-23 അധ്യായനവർഷത്തെ പോളിടെക്നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് സ്പോട്ട് അഡ്മിഷൻ നടത്തും. 


തിരുവനന്തപുരം: 2022-23 അധ്യായനവർഷത്തെ പോളിടെക്നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിൽ മുസ്ലീം, എസ്.സി, ഇ.ഡബ്ല്യു.എസ് എന്നിവർക്ക് ഓരോ സീറ്റ് ഒഴിവുണ്ട്. ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്ങിൽ ജനറൽ നാല് സീറ്റും എസ്.സി, വിശ്വകർമ്മ, ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് ഓരോന്ന് വീതവും സീറ്റൊഴിവുണ്ട്. കമ്പ്യൂട്ടർ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിൽ ജനറൽ, എസ്.സി, ലാറ്റിൻ കാത്തോലിക് എന്നീ വിഭാഗക്കാർക്ക് ഒന്ന് വീതവും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ മുസ്ലീം വിഭാഗക്കാർക്ക് ഒരു സീറ്റും ഒഴിവുണ്ട്.

27ന് നെയ്യാറ്റിൻകര ഗവ.പോളിടെക്നിക് കോളേജിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന ഫീസ് സഹിതം ഹാജരായി രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ സമയം 27ന് രാവിലെ 9 മുതൽ 11 വരെ. റാങ്ക് വിവരങ്ങൾ www.polyadmission.org യിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2222935, gptcnta@gmail.com.

Latest Videos

ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജിൽ ആരംഭിക്കുന്ന ഡിപ്ലോ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. കോഴ്‌സ് വിശദാംശങ്ങൾ www.srccc.in ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. ഫോൺ: 0471-2325101, 9846033001, 9961343322. ഇ-മെയിൽ: keralasrc@gmail.com.

click me!