എയര്‍ലൈന്‍ മാനേജ്‌മെന്റ് കോഴ്‌സ്, സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകൾ

By Web Team  |  First Published Aug 18, 2022, 3:30 PM IST

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തൃശൂര്‍ ജില്ലാ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നൈപുണ്യവികസനത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ., യുവകേരളം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


തൃശൂർ:  കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തൃശൂര്‍ ജില്ലാ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നൈപുണ്യവികസനത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ., യുവകേരളം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍: സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, സിവില്‍ സ്ട്രക്ച്ചര്‍ എന്‍ജിനീയര്‍. ബിടെക് സിവില്‍, ഡിപ്ലോമ, ഐ.ടി.ഐ. സിവില്‍ എന്നിവയാണ് യോഗ്യത. പട്ടികജാതി/പട്ടികവര്‍ഗ, ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അതാത് മേഖലകളില്‍ നിയമനം ലഭിക്കും. തൃശൂരിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോണ്‍: 9288006404, 9288006425.

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം
 മലമ്പുഴ വനിത ഐ.ടി.ഐയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സ്റ്റിച്ചിങ് ആന്‍ഡ് എംബ്രോയ്ഡറി, 3 ഡി വിഷ്വലൈസേഷന്‍ (ത്രീ ഡി മാക്‌സ്, വി റേ, ഫോട്ടോഷോപ്പ്, റിവിറ്റ്), ടാലി ഇ.ആര്‍.പി. 9, എം.എസ്. ഓഫീസ് ആന്‍ഡ് ഇന്റര്‍നെറ്റ്, കോറല്‍ ഡ്രോ, ഫോട്ടോഷോപ്പ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സ്റ്റിച്ചിങ് ആന്‍ഡ് എംബ്രോയ്ഡറി കോഴ്‌സിന് എട്ടാം ക്ലാസാണ് യോഗ്യത. കോഴ്‌സിന്റെ കാലാവധി മൂന്ന് മാസമാണ്. 3 ഡി വിഷ്വലൈസേഷന്‍ കോഴ്‌സിന് പ്ലസ്ടു, ഐ. ടി.ഐ./ഐ.ടി.സി. എന്‍ജിനിയറിങ് ബ്രാഞ്ചിലുള്ള ഡിപ്ലോമയാണ് യോഗ്യത. മൂന്നുമാസമാണ് കോഴ്‌സ് കാലാവധി.

Latest Videos

ടാലി ഇ.ആര്‍.പി. 9ന് എസ്.എസ്.എല്‍.സി. ആണ് യോഗ്യത. കോഴ്‌സിന്റെ കാലാവധി ഒരു മാസമാണ്. എം.എസ്. ഓഫീസ് ആന്‍ഡ് ഇന്റര്‍നെറ്റ് കോഴ്‌സിന് എസ്.എസ്.എല്‍.സി. ആണ് യോഗ്യത. ഒരുമാസമാണ് കാലാവധി. കോറല്‍ ഡ്രോക്ക് എസ്.എസ്.എല്‍.സി. ആണ് യോഗ്യത. രണ്ടുമാസമാണ് കാലാവധി. ഫോട്ടോഷോപ്പിന് എസ്.എസ്.എല്‍.സി. ആണ് യോഗ്യത. രണ്ട് മാസമാണ് കോഴ്‌സിന്റെ കാലാവധി. താത്പര്യമുള്ളവര്‍ നേരിട്ടോ 8089521397 എന്ന നമ്പറിലോ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു മണി വരെയുള്ള ഓഫീസ് പ്രവൃത്തിസമയങ്ങളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കോട്ടായിലുള്ള കോളെജ് ഓഫ് അപ്ലൈഡ് സയന്‍സ് കുഴല്‍മന്ദത്ത് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ എന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു /ഐ.ടി.ഐ. 50 ശതമാനം മാര്‍ക്കോടെ വിജയിച്ച 18 വയസ് തികഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04922285577.

എയര്‍ലൈന്‍ മാനേജ്‌മെന്റ് കോഴ്‌സ്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മംഗലം ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള ഒരു വര്‍ഷത്തെ എയര്‍ലൈന്‍ മാനേജ്‌മെന്റ് ആന്‍ഡ് ടിക്കറ്റിങ്/ടൂറിസം ആന്‍ഡ് ട്രാവല്‍ എക്‌സിക്യൂട്ടീവ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിക്കുന്നു. പ്ലസ്ടു, ബിരുദം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ നേരിട്ടെത്തി പ്രവേശനം നേടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8301830093.

click me!