ബുക്ക് ബൈന്‍ഡിംഗ്, ഫിറ്റ്‌നസ് ട്രെയ്‌നര്‍, പ്രീ സ്കൂൾ ടീച്ചർ; വിവിധ കോഴ്സുകളെക്കുറിച്ച് അറിയാം

By Web Team  |  First Published Aug 11, 2022, 4:41 PM IST

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരള ഒരുക്കുന്ന ഫിറ്റ്‌നസ് ട്രെയ്‌നര്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ്സ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ബുക്ക് ബൈന്‍ഡിംഗ് കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ചു. എട്ടാം ക്ലാസ്സ് പാസ്സായ, നാല്‍പത് ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കുള്ളതാണ് കോഴ്‌സ്. അപേക്ഷാഫോം സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോം ആഗസ്റ്റ് 20 ന് മുന്‍പായി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627, 8289827857

ഫിറ്റ്‌നസ് ട്രെയ്‌നര്‍ കോഴ്‌സ്
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരള ഒരുക്കുന്ന ഫിറ്റ്‌നസ് ട്രെയ്‌നര്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് അവസാന വാരം കോഴ്‌സ് തുടങ്ങും. കോഴ്‌സിനോടൊപ്പം ജിം/ഫിറ്റ്‌നസ് സെന്ററുകളില്‍ ഇന്റേണ്‍ഷിപ് സൗകര്യവുമുണ്ട്. വിശദവിവരങ്ങള്‍ക്ക് 9495999720,651,750

Latest Videos

ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
പ്ലസ്ടു കഴിഞ്ഞ് എഞ്ചിനീയറിംഗ് പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പൂജപ്പുര എല്‍ ബി എസ്  വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ 12 ദിവസത്തെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്കിംഗ് ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ഓഗസ്റ്റ് 22 ന് ആരംഭിക്കുന്ന കോഴ്‌സില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ഓഫീസുമായോ 0471 2349232 /2343395, 9446687909 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം. വിശദവിവരങ്ങള്‍ http://lbt.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
അടൂരുള്ള നോളജ് സെന്ററില്‍ നടത്തിവരുന്ന ടാലി ,ഫയര്‍ ആന്റ്  സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കു ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. അഡ്മിഷന്‍ നേടുന്നതിനായി  8547 632 016 എന്ന നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
 


 

click me!