നഴ്‌സിങ് അപ്രന്റീസ്, യോഗ ഇന്‍സ്ട്രക്ടര്‍, അപ്രന്റീസ് ട്രെയിനി; വിവിധ നിയമനങ്ങളെക്കുറിച്ചറിയാം

By Web Team  |  First Published Sep 29, 2022, 8:57 AM IST

 ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നതും ബി.എസ് സി നഴ്‌സിംഗ്/ജനറല്‍ നേഴ്‌സിംഗ് യോഗ്യതയുള്ളവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് 2022-23 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി സ്‌റ്റൈപെന്റോടുകൂടി നിയമനം നല്‍കുന്നു.


ആലപ്പുഴ: ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നതും ബി.എസ് സി നഴ്‌സിംഗ്/ജനറല്‍ നേഴ്‌സിംഗ് യോഗ്യതയുള്ളവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് 2022-23 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി സ്‌റ്റൈപെന്റോടുകൂടി നിയമനം നല്‍കുന്നു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളിലാണ് നിയമനം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ (ഫോണ്‍ നമ്പര്‍ സഹിതം) ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ആലപ്പുഴ ജില്ലക്കാര്‍ക്കാണ് അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഏഴ്. ഫോണ്‍: 0477 2252548.

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം: അഭിമുഖം ഏഴിന്
ആലപ്പുഴ: വീയപുരം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍യോഗഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ബി.എന്‍.വൈ.എസ്. ബിരുദം അല്ലെങ്കില്‍ ബി.എ.എം.എസ് ബിരുദത്തോടൊപ്പം യോഗ പരിശീലന കോഴ്സ്/അംഗീകാരമുള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ഡിപ്ലോമ ഇന്‍ യോഗകോഴ്സ്/യോഗ പി.ജി ഡിപ്ലോമയും പ്രവൃത്തി പരിചയവും താത്പര്യമുള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ ഏഴിനു രാവിലെ 10.30-ന് വീയപുരം ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. 8000 രൂപ വേതനം ലഭിക്കും. പ്രായപരിധി 40 വയസ്. ഫോണ്‍:9387422372

Latest Videos

അപ്രന്റീസ് ട്രെയിനി നിയമനം
ആലപ്പുഴ: ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നതും സിവില്‍ സ്ട്രീമില്‍ ഐ.ടി.ഐ, മൂന്നു വര്‍ഷ ഡിപ്ലോമ, ബി.ടെക് എന്നീ കോഴ്സുകള്‍ പാസായ പട്ടികജാതി വിഭാഗം യുവതി യുവാക്കള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ 2022-23 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനികളായി സ്റ്റൈപെന്റോടുകൂടി നിയമനം നല്‍കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് നിയമനം നല്‍കുക. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ടി.സി. എന്നിവ സഹിതം നിര്‍ദിഷ്ട മാത്യകയില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ ഏഴിനകം നല്‍കണം. ആലപ്പുഴ ജില്ലക്കാര്‍ക്കാണ് അവസരം. ഫോണ്‍ : 0477 2252548.

click me!