ഇന്നത്തെ തൊഴിൽവാർത്തകൾ; പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് ഫെല്ലോ, നേഴ്സിംഗ് ഓഫീസര്‍; അപേക്ഷിക്കാം

By Web Team  |  First Published Nov 7, 2022, 3:06 PM IST

സംസ്ഥാന ഭവന നിർമാണ ബോർഡിൽ സാങ്കേതിക വിഭാഗം ജീവനക്കാരെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. 


തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഫീൽഡ് വർക്കിൽ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 19,000 രൂപയാണ് ഫെല്ലോഷിപ്പ്. ജനുവരി ഒന്ന്, 2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഉദ്യോഗാർഥികൾ നവംബർ 23ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം

പ്രോജക്ട് ഫെല്ലോ
കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു താത്കാലിക ഒഴിവുണ്ട്. കെമിസ്ട്രി / നാനോടെക്നോളജി/സോയിൽ സയൻസ്/എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ്/ഗേറ്റ് അല്ലെങ്കിൽ മറ്റ് തത്തുല്യ പരീക്ഷകൾ എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം. നാനോ മെറ്റീരിയൽ സിന്തസിസിലും സ്വഭാവരൂപീകരണത്തിലും ഗവേഷണ പരിചയം അഭികാമ്യം. ഒരു വർഷമാണ് നിയമന കാലാവധി. പ്രതിമാസം 31,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ജനുവരി ഒന്ന്, 2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഉദ്യോഗാർഥികൾ നവംബർ 22ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

Latest Videos

undefined

സംസ്ഥാന ഭവന നിർമാണ ബോർഡിൽ തൊഴിലവസരങ്ങൾ
സംസ്ഥാന ഭവന നിർമാണ ബോർഡിൽ സാങ്കേതിക വിഭാഗം ജീവനക്കാരെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ തസ്തികകൾ; 1. എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), 2. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), 3. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ), 4. അസിസ്റ്റന്റ് എൻജിനിയർ (സിവിൽ ഡിസൈൻ), 5. ഡ്രാഫ്റ്റമാൻ/ ഓവർസിയർ, 6. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (പ്ലാനിംഗ്- സിവിൽ), 7. അസിസ്റ്റന്റ് എൻജിനിയർ (ക്വാണ്ടിറ്റി സർവൈയിംഗ്), 8. അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), 9. അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലാണ് നിയമനം. നിയമന കാലാവധി ഒരു വർഷം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12. അപേക്ഷ ഫോം http://www.kshb.kerala.gov.in/kshbsite/ ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷ ഇ-മെയിൽ മുഖാന്തിരവും സമർപ്പിക്കാം. ഇ-മെയിൽ: secretarykshb@gmail.com.

പുരുഷ നേഴ്സിംഗ് ഓഫീസര്‍ ഒഴിവ്
2022-23 ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും, കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസവേതനത്തില്‍ പുരുഷ നേഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. (2022 നവംബര്‍ 15 മുതല്‍ 2023 ജനുവരി 21 വരെയാണ് സേവന കാലാവധി). 24 ഒഴിവുണ്ട്.

അപേക്ഷകര്‍ അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നേഴ്സിംഗ് പാസായിട്ടുളളവരും, കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട കളക്ടറേറ്റില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍: 9188 166 512
 

click me!