ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്കോ സോഷ്യൽ വർക്കർ, സ്‌പെഷൽ എഡ്യൂക്കേറ്റർ, ട്രാൻസ് ലേറ്റർ, ഇന്റർപ്രെട്ടർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
കോട്ടയം: ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 പ്രകാരം ഹീനകുറ്റകൃത്യങ്ങളിലേർപ്പെടുന്ന 16നും 18 നുമിടയിൽ പ്രായമുള്ള കുട്ടികളുടെ മാനസിക നില നിർണയിക്കുന്നതിന് വിദഗ്ധ പാനൽ രൂപീകരിക്കുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്കോ സോഷ്യൽ വർക്കർ, സ്‌പെഷൽ എഡ്യൂക്കേറ്റർ, ട്രാൻസ് ലേറ്റർ, ഇന്റർപ്രെട്ടർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 15 ആണ്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: യോഗ്യത -എം.എസ്.സി സൈക്കോളജിയും കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും.
സൈക്കോ സോഷ്യൽ വർക്കർ: യോഗ്യത- എംഎസ്ഡബ്ല്യു / എം.എ സോഷ്യോളജിയും കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും.
സ്‌പെഷൽ എഡ്യൂക്കേറ്റർ: യോഗ്യത- മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മേഖലയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അതത് പ്രവർത്തന മേഖലയിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും.
ട്രാൻസ് ലേറ്റർ: യോഗ്യത- മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അറിഞ്ഞിരിക്കണം. ബംഗാളി, തമിഴ്, കന്നട, തെലുങ്ക്, അസാമി, ഒറിയ എന്നിവയിൽ ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യവും കുട്ടികളുടെ മേഖലയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും അതത് പ്രവർത്തന മേഖലയിലെ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും.
ഇന്റർപ്രെട്ടർ: യോഗ്യത- ആംഗ്യ ഭാഷ, ബ്രെയിലി ലിപി എന്നിവയിൽ പ്രാവീണ്യവും കുട്ടികളുടെ മേഖലയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അതത് പ്രവർത്തന മേഖലയിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും.
undefined
പാനലിൽ ഉൾപ്പെടുന്നതിന് താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കെ.വി.എം. ബിൽഡിംഗ്‌സ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം 686001 എന്ന വിലാസത്തിൽ മാർച്ച് 15ന് വൈകിട്ട് അഞ്ചിനകം നൽകണം. ഫോൺ: 04812580548.
ജില്ലയിൽ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മികവിനുള്ള പുരസ്‌കാരം
കോട്ടയം: മികവാർന്ന പ്രവർത്തനത്തിന് ജില്ലയിലെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാരിന്റെ സ്വരാജ്, മഹാത്മാ, മഹാത്മാ അയ്യങ്കാളി പുരസ്‌കാരം നേടി. 2020-21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം. പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും ഭരണനിർവഹണ മികവിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച ബ്ലോക്കുകളിൽ ളാലം മൂന്നാം സ്ഥാനം കരസ്ഥമാക്കി. 85.5 മാർക്കോടെയാണ് സ്വരാജ് ട്രോഫി നേട്ടം. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ മികവു പുലർത്തിയതിന് നഗരസഭകൾക്കു നൽകുന്ന മഹാത്മാ അയ്യങ്കാളി പുരസ്‌കാരത്തിൽ വൈക്കം നഗരസഭ സംസ്ഥാനതലത്തിൽ രണ്ടാം സഥാനം നേടി. 59 മാർക്കാണ് നേടിയത്.
പ്രവർത്തനമികവിന് ജില്ലാതലത്തിൽ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും മരങ്ങാട്ടുപിള്ളി രണ്ടാം സ്ഥാനവും നേടി ജില്ലാതല സ്വരാജ് ട്രോഫി കരസ്ഥമാക്കി. യഥാക്രമം 130.5, 124.5 മാർക്കാണ് പഞ്ചായത്തുകൾക്ക് ലഭിച്ചത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മികച്ച നടത്തിപ്പിനുള്ള ജില്ലാതല മഹാത്മാ പുരസ്‌കാരം തലയാഴം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. 75 മാർക്കാണ് നേടിയത്.