സ്‌പോർട്‌സ് ക്വാട്ട അഡ്മിഷൻ, എം.ടെക് പ്രവേശനം, സ്വയം തൊഴിൽ പരിശീലനം

By Web Team  |  First Published Sep 12, 2022, 4:04 PM IST

സാങ്കേതിക വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളിൽ എം.ടെക് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 13 വരെ നീട്ടി. 


തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ ജോയിന്റ് ഡയറക്ടർ, ജൂനിയർ ഇൻസ്ട്രക്ടർ, ഡ്രൈവിങ് ഇൻസ്ട്രക്ടർ, ഹോസ്റ്റൽ വാർഡൻ / സെക്യൂരിറ്റി ഇൻ ചാർജ്, അക്കൗണ്ടന്റ്  / ഓഫീസ് ഇൻചാർജ്, ലാബ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് കം ക്ലർക്ക് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 65 വയസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 0494-2972100, 9400172100.

എം.ടെക് പ്രവേശനം
സാങ്കേതിക വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളിൽ എം.ടെക് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 13 വരെ നീട്ടി. പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ  അയക്കുന്നതിനുള്ള മാർഗനിർദേശങ്ങളും www.admissions.dtekerala.gov.in, www.dtekerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. പൊതു വിഭാഗത്തിലെ അപേക്ഷകർക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായും ഫീസ് അടയ്ക്കാം.

Latest Videos

undefined

സ്‌പോർട്‌സ് കൗൺസിൽ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷൻ
സർക്കാർ വനിതാ കോളജിലെ 2022-23 അധ്യയന വർഷത്തെ യു.ജി. വിഭാഗത്തിൽ സ്‌പോർട്‌സ് കൗൺസിൽ സ്‌പോർട്ട് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥിനികൾക്കായുള്ള അഡ്മിഷൻ സെപ്റ്റംബർ 15ന് രാവിലെ 11 നു നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥിനികളും ഒറിജിനൽ സർട്ടിഫിക്കറ്റുകളോടും കൂടി  രാവിലെ 11 ന് കോളജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ റിപ്പോർട്ട് ചെയ്യണം.

പ്രായോഗിക പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മഞ്ചേരി, പയ്യനാട് കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സെപ്റ്റംബർ 14 മുതൽ 16 വരെ   പ്രായോഗിക പരിശീലനം നടത്തും. റബ്ബർ പാൽ, ഷീറ്റ് എന്നിവയിൽ നിന്നും കൈയ്യുറ(ഗ്ലൗസ്), ഫിംഗർക്യാപ്, റബ്ബർബാൻഡ്, ബോൾ, ബലൂൺ മറ്റ് റബ്ബർ ഉത്പന്നങ്ങൾ നിർമിക്കുന്നതിന് വിദഗ്ദ പരിശീലനം നൽകും.  താല്പര്യമുള്ളവർ  അസിസ്റ്റന്റ് ഡയറക്ടർ, കോമൺ ഫെസിലിറ്റി സർവീസ് സെന്റർ, പയ്യനാട് പി.ഒ., മഞ്ചേരി, മലപ്പുറം.  പിൻ - 676 122 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഇമെയിൽ: adcfscmanjeri@gmail.com. ഫോൺ: 9946944711,  7902682917, 8943066575.

click me!