അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 9 ആണ്.
ദില്ലി: ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (Indo Tibetan Border POlice) അസിസ്റ്റന്റ് കമാന്റ് (Assistant Commandant) ഗ്രൂപ്പ് എ ഗസറ്റഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 9 ആണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ itbpolice.nic.in. വഴി അപേക്ഷ സമർപ്പിക്കാം.
തസ്തിക - അസിസ്റ്റന്റ് കമാന്റ് - (ട്രാൻസ്പോർട്ട്) ഗ്രൂപ്പ് എ
ഒഴിവുകളുടെ എണ്ണം - 11
പേ സ്കെയിൽ 56100 - 177500 /- ലെവൽ10
യുആർ - 6, എസ് സി - 1, എസ് റ്റി - 1, ഒബിസി - 2, ഇഡബ്ലിയുഎസ് - 1, ആകെ 11 ഒഴിവുകളാണുള്ളത്. അപേക്ഷകൻ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിരിക്കണം. 30 വയസ്സാണ് പ്രായപരിധി.
അപേക്ഷ ഫീസ് ഓൺലൈനായി അടക്കാം. ജനറൽ, ഒബിസി, ഇഡബ്ലിയുഎസ് എന്നീ വിഭാഗത്തലുള്ളവർക്ക് 400 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് റ്റി, വനിതകൾ എന്നിവർക്ക് ഫീസില്ല. ആഗസ്റ്റ് 11 നാണ് അപേക്ഷ നടപടികൾ ആരംഭിക്കുക. സെപ്റ്റംബർ 9 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ശാരീരിക ക്ഷമത, എഴുത്തു പരീക്ഷ, നൈപുണ്യ പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം
കോട്ടയം: അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാ ബാങ്ക് തൊഴിൽ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ തയാറാക്കുന്നതിനായി മോട്ടോർ മേഖലയിൽ ജോലിചെയ്യുന്നവർക്ക് ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തവർക്ക് വിവിധ സാമൂഹിക സുരക്ഷ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് മുൻഗണന ലഭിക്കും. അക്ഷയ കേന്ദ്രങ്ങൾ, പൊതുസേവനകേന്ദ്രങ്ങൾ (സി. എസ്.സി) എന്നിവ വഴി രജിസ്റ്റർ ചെയ്യാം. ജൂലൈ 31നകം അപേക്ഷിക്കണം. register.eshram.gov.in എന്ന പോർട്ടലിൽ സ്വന്തമായും രജിസ്റ്റർ ചെയ്യാം.