ലോവർ ഡിവിഷൻ ക്ലർക്കിന്റെ 4 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ്.
ദില്ലി: ഇന്ത്യൻ എയർഫോഴ്സ് (IAF) (Indian Air Force)) ഗ്രൂപ്പ് 'സി' സിവിലിയൻ തസ്തികകളിലേക്ക് (Group C ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. (Lower Division Clerk) ലോവർ ഡിവിഷൻ ക്ലർക്കിന്റെ (LDC) ആകെ 4 ഒഴിവുകൾ നികത്തുന്നതിനാണ് ഈ റിക്രൂട്ട്മെന്റ്. വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസമാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന ദിവസം. അപേക്ഷകരുടെ പ്രായപരിധി 18-25 വയസ്സിനിടയിൽ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ് പാസായിരിക്കണം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm ടൈപ്പിംഗ് വേഗത ആവശ്യമാണ്.
റെയില്‍വേയില്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്; നെടുങ്കണ്ടം സ്വദേശി പിടിയിൽ
എങ്ങനെ അപേക്ഷിക്കാം?
നിശ്ചിത മാതൃകയിലുള്ള അപേക്ഷ (ഇംഗ്ലീഷ്/ഹിന്ദിയിൽ ടൈപ്പ് ചെയ്‌തത്), ആവശ്യമായ രേഖകൾ സഹിതം സാധാരണ തപാൽ മുഖേന ബന്ധപ്പെട്ട എയർഫോഴ്‌സ് സ്റ്റേഷനിൽ എത്തണം. ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷകൾ ഈ വിലാസത്തിൽ പോസ്റ്റ് ചെയ്യാം: പ്രിസൈഡിംഗ് ഓഫീസർ, സിവിലിയൻ റിക്രൂട്ട്‌മെന്റ് ബോർഡ്, എയർഫോഴ്‌സ് റെക്കോർഡ് ഓഫീസ്, സുബ്രതോ പാർക്ക്, ന്യൂഡൽഹി-110010.