രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടൂവിന് അമ്പത് ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.
തിരുവനന്തപുരം: കേരള സർക്കാർ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിന് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടൂവിന് അമ്പത് ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 ഇടയിൽ. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നാക്കക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഇ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റർഹ വിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും പി എസ് സി അംഗീകാരമുള്ള കോഴ്‌സാണിത്. ഓഗസ്റ്റ് 16 നകം പ്രിൻസിപ്പാൾ, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0473 4296496, 8547126028.
അധ്യാപക ട്രെയിനിംഗ്
കേരള ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിന് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ- ഗ്രാന്റ് വഴി പട്ടിക ജാതി, മറ്റര്‍ഹവിഭാഗങ്ങള്‍ക്ക് ഫീസ് സൗജന്യം ഉണ്ടായിരിക്കും. ആഗസ്റ്റ് 16 നകം അപേക്ഷിക്കണം. വിലാസം: പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട 04734296496, 8547126028.
ഐ.ടി.മിഷൻ എച്ച്.എസ്.ഇ.മാരെ നിയമിക്കുന്നു
സംസ്ഥാന ഐ.ടി.മിഷൻ തൃശൂർ ജില്ലയിൽ ഇ-ജില്ല, ഇ-ഓഫീസ് പദ്ധതികളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഹാന്റ്ഹോൾഡ് സപ്പോർട്ട് എൻജിനീയർമാരെ (എച്ച്.എസ്.ഇ.) നിയമിക്കുന്നു. തലപ്പിള്ളി, മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്ക് പരിധികൾ കേന്ദ്രീകരിച്ചാണ് ജോലി. ശമ്പളം: 21000/-പ്രതിമാസം. ഐ.ടി., കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എന്നിവയിൽ ബി.ടെക് ബിരുദമുള്ളവർക്കും എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (ഒരു വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം), മൂന്ന് വർഷ ഡിപ്ലോമ - ഹാർഡ് വെയർ/കമ്പ്യൂട്ടർ/ഐടി (രണ്ട് വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 30. കൂടുതൽ വിവരങ്ങൾക്കും അപേക്ഷഫോം ലഭിക്കുന്നതിനും thrissur.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ ഫോം ലഭിക്കേണ്ട അവസാന തീയതി: ആഗസ്റ്റ് 27.